സ്കൂളിൽ അച്ഛനെ കൊണ്ട് പോകാൻ മടിച്ച പെൺകുട്ടി അവിടെ ചെന്ന് നാണം കെട്ടു…

സ്കൂളിൽനിന്ന് തിരിച്ചുവന്ന സ്വാതിയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അവളുടെ അമ്മയ്ക്ക് മനസ്സിലായി അവൾ അത്ര രസത്തോട് കൂടിയിട്ടല്ല തിരിച്ചുവന്നിരിക്കുന്നത് എന്ന്. തന്റെ മകളുടെ മുഖഭാവത്തിന്റെ മാറ്റം എന്താണെന്ന് അറിയാനായി അവളുടെ അമ്മ അവളുടെ അടുത്തേക്ക് എത്തി. എന്താ മോളെ പറ്റിയെ എന്ന് അവർ അവളോട് ചോദിക്കുകയും ചെയ്തു. നാളെ എന്റെ സ്കൂളിൽ പിടിഎ മീറ്റിംഗ് ആണ് എന്ന് സ്വാതി അമ്മയോട് പറഞ്ഞു.

   

പിടിഎ മീറ്റിങ്ങിന് അച്ഛനെ ഉറപ്പായും കൊണ്ടുവരണമെന്ന് ടീച്ചർ കട്ടായം പറഞ്ഞിട്ടുണ്ട് എന്ന് സ്വാതി അമ്മയോട് പറഞ്ഞു. അതെങ്ങനെ ശരിയാകും എന്ന് അമ്മയം ചിന്തിച്ചു. കാരണം അവളുടെ അച്ഛനെ കാണാൻ അത്ര കൊള്ളില്ല. വർഷോപ്പ് പണിക്കാരനായ അദ്ദേഹത്തിന് ഭംഗിയിൽ നടക്കാനായി അറിയില്ല. എപ്പോഴും കരിയും ചെളിയും പുരണ്ട വസ്ത്രം ധരിച്ചുകൊണ്ട് മുറുക്കി നടക്കുന്ന അച്ഛനെ സ്കൂളിലേക്ക്.

കൊണ്ടുപോകാനും നാലാളുടെ മുൻപിൽ പരിചയപ്പെടുത്താനും അമ്മയ്ക്കും മകൾക്കും ഒരുപോലെ നാണക്കേടാണ്. കൂടാതെ ഒരു മഴക്കാലത്ത് പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിൽക്കാത്ത ആളാണ് തന്റെ ഭർത്താവ് എന്ന് അമ്മ എപ്പോഴും പരിഭവം പറയാറുണ്ട്. നിന്റെ അച്ഛനെ പണി തിരക്കുണ്ട് എന്ന് ടീച്ചറോട് പറയാമായിരുന്നില്ലേ എന്ന് അമ്മയുടെ ചോദ്യത്തിന് അവൾ നൽകിയ മറുപടി ഇങ്ങനെയാണ്.

ഞാൻ ടീച്ചറോട് പറഞ്ഞതാണ് അമ്മേ പക്ഷേ മകളുടെ പഠിപ്പിനെക്കാൾ വലുതാണോ അച്ഛന്റെ ഒരു ദിവസത്തെ ജോലി എന്നാണ് ടീച്ചർ ചോദിച്ചത് എന്ന് അവൾ അമ്മയോട് പറഞ്ഞു. ഇനി എന്താണ് ചെയ്യുക എന്ന് ചർച്ച ചെയ്തു നിൽക്കുമ്പോഴായിരുന്നു അവളുടെ അച്ഛൻ വീട്ടിലേക്ക് കയറി വന്നത്. എന്താണ് അമ്മയും മകളും കൂടി ചർച്ച ചെയ്യുന്നത് എന്ന് അയാൾ അവരോട് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.