എട്ടുവർഷത്തെ സ്നേഹം തിരിച്ചു നൽകാൻ എത്തിയ ഒരു ഇത്തിരി കുഞ്ഞിനെ നിങ്ങൾക്ക് അറിയാമോ….

ചിലപ്പോൾ എല്ലാം മനുഷ്യനെക്കാൾ സ്നേഹം മൃഗങ്ങൾ നൽകുന്നു എന്ന് തോന്നിപ്പോകും. ഏറ്റവുമധികം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള മനുഷ്യർ ചില സമയങ്ങളിൽ എല്ലാം അവരുടെ കഴിവുകൾ വേണ്ട രീതിയിൽ ഉപയോഗിക്കാറില്ല. എന്നാൽ ഇത്തരത്തിലുള്ള കഴിവുകൾ കുറവുള്ള മൃഗങ്ങൾ പലപ്പോഴും അവരുടെ ജീവിതത്തിൽ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അവരുടെ ഉള്ള ബുദ്ധി പ്രയോഗിക്കുന്നതായി നാം കണ്ടിട്ടുണ്ട്. ഇത്തരത്തിലാണ്.

   

യൂറോപ്പിൽ ഈ കഥ നടക്കുന്നത്. 2009ൽ മൂങ്ങയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ ഒരു അണ്ണാൻ കുഞ്ഞിനെ യൂറോപ്പിലുള്ള ബ്രാൻലി ഹാരിസൺ എന്ന വ്യക്തിക്ക് കിട്ടുകയുണ്ടായി. അദ്ദേഹം ആ അണ്ണൻ കുഞ്ഞിനെ മൂങ്ങയിൽ നിന്ന് രക്ഷിച്ചെടുക്കുകയും അദ്ദേഹത്തിൻറെ ഫാമിലിയും ചേർന്ന് ആ അണ്ണൻ കുഞ്ഞിനെ പരിചരിക്കുകയും അതിനെ ഓമനിച്ചു വളർത്തുകയും ചെയ്തു. ആ അണ്ണാൻ കുഞ്ഞിൻറെ ദേഹത്തുണ്ടായിരുന്ന മുറിവുകളെല്ലാം അവർ മരുന്നു വച്ചു കെട്ടുകയും അതിനെ പരിചരിച്ച് ഭക്ഷണം നൽകുകയും ചെയ്തു.

തങ്ങളുടെ ഓമനയായ അണ്ണാൻ കുഞ്ഞിനെ ആ ഹാരിസന്റെ കുടുംബം ബെല്ലാ എന്ന് പേരു നൽകി. അതിനുശേഷം ആ അണ്ണൻ കുഞ്ഞിൻറെ ദേഹത്തുള്ള പരിക്കുകൾ മാറുകയും അതിനെക്കാട്ടിലേക്ക് തന്നെ ഹാരിസന്റെ ഫാമിലി തിരിച്ചയക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ വീടിൻറെ ജനൽ ചില്ലുകൾ ആരോ തട്ടുന്നതും മുട്ടുന്നതും ആയി അവർക്ക് അനുഭവപ്പെട്ടു.

ഇത് തുടർന്നുകൊണ്ടിരുന്നപ്പോൾ അവർക്ക് മനസ്സിലായി ഒരു അണ്ണാനാണ് ഇത് ചെയ്യുന്നത് എന്ന്. അണ്ണാൻ ഈ തട്ടുന്നതും മുട്ടുന്നതും കണ്ട് അവർ വാതിൽ തുറന്നു കൊടുത്തപ്പോൾ ആ അണ്ണാൻ പ്രയാസപ്പെട്ടുകൊണ്ട് ഹാരിസൺ കയ്യിലേക്ക് കയറി. അതിനുശേഷം അവർ കൊടുത്ത ഭക്ഷണസാധനങ്ങൾ എല്ലാം കഴിക്കാൻ തുടങ്ങി. അപ്പോൾ അവർക്ക് മനസ്സിലായി അത് തങ്ങൾക്ക് പണ്ട് ഉണ്ടായിരുന്ന അണ്ണാൻ കുഞ്ഞാണെന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.