മച്ചി എന്ന് വിളിച്ചവർക്ക് കാലം കൊടുത്ത മറുപടി ഇങ്ങനെയെല്ലാമായിരുന്നു…

നജീബിന്റെ പ്രിയതമയാണ് ആയിഷ. ആയിഷയ്ക്ക് എന്നും നജീബ് പ്രിയൻ തന്നെയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് നാളുകളായി. ഇപ്പോൾ 20 വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഇരുവർക്കും മക്കൾ ഒന്നുമില്ല. നിങ്ങൾക്ക് കുഞ്ഞുങ്ങൾ ആയില്ലേ! ആർക്കാണ് കുഴപ്പം? എന്തുപറ്റി? എന്നുള്ള ചോദ്യങ്ങളും മച്ചി എന്ന് വിളിച്ചുള്ള പരിഹാസങ്ങളും എന്നും അവർകേട്ടു കേട്ടു മടുത്തതാണ്. ഇനി എന്തു ചെയ്യും എന്റെ പടച്ചോനെ എന്ന് പലപ്പോഴും ചോദിച്ചു പോയിട്ടുണ്ട്.

   

ഇപ്പോൾ ആയിഷയ്ക്ക് ആൾക്കൂട്ടത്തിലേക്ക് പോകാൻ ഭയമാണ്. എന്തിനേറെ പറയുന്നു വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാൻ പോലും അവൾക്ക് ഭയമാണ്. കോളിംഗ് ബെല്ലിന് ഇത്രയേറെ പേടിക്കുന്ന ഒരു പെണ്ണിനെ നജീബ് വേറെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അവളുടെ പേടി അറിയുന്നതുകൊണ്ട് അവൻ ഇന്നേവരെ കോളിംഗ് ബെല്ലിൽ വിരൽ വെച്ചിട്ടില്ല. ഡോക്ടറുടെ അടുത്തെത്തി പരിശോധനകൾ കഴിഞ്ഞപ്പോൾ ഡോക്ടർ ഒരുപോലെ പറഞ്ഞു.

ഒരാൾക്ക് പ്രശ്നം മറ്റൊരാൾക്ക് പ്രശ്നം എന്ന് പറയാനില്ല. രണ്ടുപേർക്കും പ്രശ്നങ്ങളുണ്ട് എന്ന്. ആദ്യം കരഞ്ഞത് ആയിഷയാണോ നജീബ് ആണോ എന്നറിയില്ല. തിരിച്ചു വീട്ടിലേക്ക് വന്നതും അവളുടെ തിളക്കമുള്ള കണ്ണുകൾ എല്ലാം മങ്ങി പോയിരിക്കുന്നു. സുന്ദരിയായിരുന്ന അവളെ കാണാൻ ഇപ്പോൾ വല്ലാത്ത ഒരു രൂപമായി മാറിയിരിക്കുന്നു. വീട് ശരിക്കും ഒരു മരിച്ച വീട് പോലെ തന്നെ. തെങ്ങിൽ നിന്ന് വീണ തേങ്ങകളും ഉണങ്ങിയ പട്ടകളും എല്ലാം പുറത്തു ചിതലിച്ചു കിടക്കുന്നു.

മൊത്തത്തിൽ വീട് ഒരു ശ്മശാന മൂകമായി മാറിയിരിക്കുന്നു. ഓഫീസിൽ വിഷമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുഹൃത്ത് നജീബിനോട് ചോദിച്ചത്. നീ ഞാൻ പറയുമ്പോൾ എന്നോട് ദേഷ്യപ്പെടരുത് എന്ന മുഖവുരയോട് കൂടിയിട്ടാണ് അവൻ പറഞ്ഞു തുടങ്ങിയത്. മക്കൾ ഇല്ലെന്ന് കരുതി നീ വിഷമിക്കേണ്ട. ഇവിടെ അടുത്തൊരു യത്തീംഖാനയുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.