ജന്മം കൊടുത്തില്ലെങ്കിലും കർമ്മം കൊണ്ട് മാതാപിതാക്കൾ ആയവർ. കുപ്പയിൽ നിന്നും ലഭിച്ച കുഞ്ഞിനെ വളർത്തി വലുതാക്കിയ ഈ അച്ഛനാണ് കാണപ്പെട്ട ദൈവം……

ജന്മം കൊണ്ട് മാത്രം ആരും ആർക്കും ഒരിക്കലും മാതാപിതാക്കൾ ആകുന്നില്ല. ചിലപ്പോൾ എല്ലാം കർമ്മം കൊണ്ടും മാതാപിതാക്കൾ ആകുന്നവരുണ്ട്. നൊന്ത് പ്രസവിച്ച കുഞ്ഞിനെ അല്പനേരത്തെ ആനന്ദത്തിനു വേണ്ടി തെരുവിലേക്ക് വലിച്ചെറിയുന്ന അമ്മമാരുള്ള ഒരു നാടാണിത്. ഓരോ വ്യക്തിയും സ്വാർത്ഥ താല്പര്യത്തിനു വേണ്ടി തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുകൊണ്ട് പല നേട്ടങ്ങൾക്കും പിന്നാലെ ഓടി പോവുകയാണ്. ഇത്തരത്തിലുള്ള ഈ പ്രവർത്തികളുടെ ഫലമായാണ് അനേകം അനാഥാലയങ്ങൾ ഉടലെടുക്കുന്നത്.

   

ഇത്തരത്തിൽ വലിച്ചെറിയപ്പെടുന്ന ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ തന്നെ പലപ്പോഴും നഷ്ടമായി പോയിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു വ്യക്തിയായിരു സോബേർ. അദ്ദേഹത്തിനെ പച്ചക്കറി കച്ചവടം ആയിരുന്നു. ഒരു ചെറിയ ഉന്തുവണ്ടിയിൽ ലഭിച്ച പച്ചക്കറികൾ എല്ലാം നിരത്തിവെച്ച് അത് തള്ളിക്കൊണ്ട് ആവശ്യക്കാർക്ക് എല്ലാം പച്ചക്കറി വിറ്റ് അതിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ഉപജീവനം നടത്തിയിരുന്നതായിരുന്നു.

ഒരു ദിവസം അദ്ദേഹം തൻറെ പച്ചക്കറി വണ്ടിയുമായി റോഡിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു പിഞ്ചു കുഞ്ഞിൻറെ നിലവിളി അദ്ദേഹത്തിന്റെ കാതുകളിൽ എത്തുകയാണ്. അദ്ദേഹം എവിടെ നിന്നാണ് ഈ കരച്ചിൽ കേൾക്കുന്നതെന്ന് വളരെനേരം ശ്രദ്ധിച്ചു. പലയിടത്തും തിരഞ്ഞു. അങ്ങനെ അദ്ദേഹം ഒരു കുപ്പത്തൊട്ടിയിൽ നിന്നാണ് ആ ശബ്ദം വരുന്നതെന്ന് മനസ്സിലാക്കി. ആ കുപ്പത്തൊട്ടിയെ ലക്ഷ്യമാക്കി അദ്ദേഹം നീങ്ങി. അദ്ദേഹത്തിൻറെ കണ്ണുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട്.

ഒരു ചോരക്കുഞ്ഞ് ആ കുപ്പത്തൊട്ടിയിലെ മാലിന്യങ്ങൾക്കിടയിൽ പുഴുവരിച്ചുകൊണ്ട് കിടക്കുകയായിരുന്നു. കുഞ്ഞിനെ തൻറെ ഇരുകൈകളും നീട്ടി എടുക്കുമ്പോൾ ആ കുഞ്ഞിൻറെ വായിൽ മൂക്കിലും ചെവിയിലും എല്ലാം മാലിന്യത്തിൽ നിന്നുള്ള പുഴുക്കൾ നുരച്ചു കയറുകയായിരുന്നു. അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ആ കുഞ്ഞിൻറെ ദേഹത്ത് ഉണ്ടായിരുന്ന പുഴുക്കളെ എല്ലാം നീക്കുകയും ആ കുഞ്ഞിനെ തൻറെ നെഞ്ചോട് ചേർക്കുകയും ചെയ്തു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.