ദുഃഖവും കണ്ണീരും നൽകുന്ന ഈ കാര്യം കുളികഴിഞ്ഞാൽ നിങ്ങൾ ഒരിക്കലും ചെയ്യല്ലേ…

ചെറുപ്പം മുതലേ നാം കേൾക്കുന്നു ഇത് ചെയ്യല്ലേ അതു ചെയ്യല്ലേ ഇതു ചെയ്യണം അതു ചെയ്യണം എന്നെല്ലാം. വീട്ടിൽ പ്രായമുള്ളവർ ഉണ്ടെങ്കിൽ നാം എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥിരം പല്ലവിയാണ് ഇത്. എന്നാൽ ഇത് എന്തുകൊണ്ട് ചെയ്യരുത് എന്തുകൊണ്ട് ചെയ്യണം എന്ന് പലപ്പോഴും അവർ നമുക്ക് പറഞ്ഞു തന്നിട്ടില്ല. എന്നാൽ ജ്യോതിഷപ്രകാരവും ചരിത്രപരവും ആയി പൂർവികർ പകർന്നു നൽകിയിട്ടുള്ള കുറച്ച് അറിവുകൾ ആണ് താഴെ പറയുന്നത്.

   

കുളി കഴിഞ്ഞാൽ എന്തെല്ലാം ചെയ്യരുത് എന്തെല്ലാം ചെയ്യണം എന്നാണ് ഇവിടെ പറയുന്നത്. എന്നാൽ പ്രത്യേകിച്ച് സ്ത്രീകളാണ് ഇതിൽ ശ്രദ്ധിക്കേണ്ടത്. സ്ത്രീകൾക്ക് പലതരത്തിലുള്ള ആരോഗ്യപരമായ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവുകയും ഒഴിവാക്കാൻ കഴിയുകയും ചെയ്യുന്നു. സ്ത്രീകൾ ഒരിക്കലും ഉച്ചയ്ക്ക് ശേഷം കുളിക്കാൻ പാടുള്ളതല്ല. സ്ത്രീകൾ കുളിച്ചാൽ ഈറനോട് അധികസമയം നിൽക്കരുത്. നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ധരിക്കുകയും തലയിൽ നിന്ന് ഇറ്റു വീഴുന്ന വെള്ളത്തുള്ളികൾ തുവർത്തി വളരെയധികം വൃത്തിയാക്കി വയ്ക്കേണ്ടതാണ്.

വിവാഹിതരായ സ്ത്രീകൾ കുളി കഴിഞ്ഞാൽ മുടി വളരെ പെട്ടെന്ന് ഉണക്കിയതിനുശേഷം കെട്ടിവയ്ക്കേണ്ടതാണ്. ഇത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കുളി കഴിഞ്ഞതിനുശേഷം സ്ത്രീകൾ അത് വിവാഹിതരായാലും അല്ലെങ്കിലും ഒരു പൊട്ടു തൊടുന്നത് നല്ലതാണ്. അത് സർവ്വ ഐശ്വര്യങ്ങൾക്കും കാരണമാകുന്നു.അതുപോലെ തന്നെ വിവാഹിതരായ സ്ത്രീകൾ കുളി കഴിഞ്ഞതിനുശേഷം നെറുകയിൽ അല്പം സിന്ദൂരം തൊടുന്നത് വളരെ നല്ലതാണ്.

കുളി കഴിഞ്ഞതിനുശേഷം ഒരിക്കലും മുടിവെട്ടുകയോ നഖം വെട്ടുകയോ ചെയ്യരുത്. അത് സ്ത്രീകൾക്കും ആ കുടുംബത്തിനും വളരെയധികം ദോഷം നൽകുന്നു. കുളി കഴിഞ്ഞതിനുശേഷം മുഷിഞ്ഞ വസ്ത്രങ്ങൾ ബാത്റൂമിൽ തന്നെ വച്ചിട്ട് പോരുന്നത് വളരെ പൊട്ട കാര്യമാണ്. കുളി കഴിഞ്ഞതിനുശേഷം ഒരിക്കലും അലക്കാൻ പാടുള്ളതല്ല. അത് നമ്മുടെ ശരീരം വീണ്ടും അശുദ്ധമാകാൻ കാരണമാകുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.