ലോകത്ത് അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്നാണല്ലോ പറയുന്നത്. ഇത് മനുഷ്യരുടെ ജീവിതത്തിൽ മാത്രമല്ല മൃഗങ്ങളായാലും പക്ഷികളായാലും കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. ഇവിടെ ഒരു തള്ളപൂച്ചയുടെ മനം കവരുന്ന ഒരു ദൃശ്യവിസ്മയമാണ് നമുക്ക് കാണാൻ കഴിയുന്നത്. നല്ല വെളുത്ത ഒരു സുന്ദരി പൂച്ച. അവൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. അവളുടെ കാലിനെ ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്.
എന്നിരുന്നാലും അവൾക്ക് ഏറ്റവും വലുത് ഈ ലോകത്തിൽ അവളുടെ മക്കൾ തന്നെയാണ്. തന്റെ മക്കളുടെ വയറ് ഒരു നേരമെങ്കിലും ഭക്ഷണം കൊടുത്ത് നിറയ്ക്കാനായി ഓരോ മാതാപിതാക്കളും നെട്ടോട്ടമോടുകയാണ്. എന്നാൽ ഇവിടെ ഈ അമ്മ പൂച്ചയും അതുപോലെ തന്നെ തന്റെ കുഞ്ഞുമക്കൾക്ക് ഭക്ഷണം കൊടുക്കാനായി എവിടെനിന്നോ ഒരു മീൻ കൊണ്ടുവന്നിരിക്കുകയാണ്. കട്ടെടുത്തതോ ആരെങ്കിലും മനസ്സലിഞ്ഞു കൊടുത്തത് എന്ന് നമുക്ക് അറിയാൻ സാധിക്കുകയില്ല.
എന്നിരുന്നാലും ആ തള്ള പൂച്ചയുടെ കയ്യിൽ ഒരു മീനുണ്ട്. തന്റെ വയ്യാത്ത കാലുമായി ഭക്ഷണം കൊടുക്കാൻ വേണ്ടി അവൾ തന്റെ കുഞ്ഞുങ്ങളുടെ അടുക്കലേക്ക് ഓടി വരികയാണ്. ഒരുവിധത്തിൽ അവൾ ആ മീനുമായി വയ്യാത്ത കാലമായി ആ കുഞ്ഞുങ്ങളുടെ അടുക്കലേക്ക് എത്തുകയും തന്നെ കുഞ്ഞുങ്ങൾക്ക് ഭക്ഷിക്കാനായി ആ മീൻ കൊടുക്കുകയും ചെയ്യുകയാണ്. ആ പൂച്ചയ്ക്ക് ചിലപ്പോൾ വയറു വല്ലാതെ വിശക്കുന്നുണ്ടായേക്കാം.
എന്നിരുന്നാലും തന്റെ വിശപ്പിനേക്കാൾ വലുത് തന്റെ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുകയാണ് എന്ന് എല്ലാ മാതാപിതാക്കളെയും പോലെ അമ്മ പൂച്ചയും ചിന്തിച്ചേക്കാം. അതുകൊണ്ട് തന്നെ തനിക്ക് കിട്ടിയ മീൻ അല്ലെങ്കിൽ താൻ കട്ടെടുത്ത മീൻ തന്റെ കുഞ്ഞുങ്ങൾക്കായി സമർപ്പിക്കുന്നു ആ മാതാവ്. ഈ കാഴ്ച കാണുമ്പോൾ നമുക്കായി ഏറെ കഷ്ടപ്പെടുന്ന നമ്മുടെ മാതാപിതാക്കളെയും നാം ഓർത്തുപോകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.