ഗുരുവായൂരപ്പന്റെ സാന്നിധ്യം അറിയിക്കുന്ന ഈ മൂന്ന് ലക്ഷണങ്ങൾ ഒരിക്കലും കണ്ടില്ലെന്നു വയ്ക്കല്ലേ…..

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ഗുരുവായൂരപ്പൻ. ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങളെ പറ്റി പറയേണ്ടതില്ലല്ലോ. തൻറെ ഭക്തരെ കണ്ണിലെ കൃഷ്ണമണി എന്ന പോലെ കാത്തു പരിപാലിക്കുന്ന ഒരു ദൈവമാണ് ഗുരുവായൂരപ്പൻ. എൻറെ കൃഷ്ണ എന്ന നമ്മൾ ഓരോരുത്തരുടെയും വിളിക്കാത്ത ആണ് അവിടുന്ന് ആയിരിക്കുന്നത്. ഗുരുവായൂരപ്പൻ ആഗ്രഹിക്കുന്ന സമയത്ത് ആ ക്ഷേത്രത്തിൽ ഒന്ന് പോവുകയും അവിടെ വഴിപാടുകൾ കഴിക്കുകയും അദ്ദേഹത്തിൻറെ പ്രീതി സമ്പാദിക്കുകയും ചെയ്താൽ നമ്മുടെ ജീവിതത്തിൽ ഒട്ടനേകം ഐശ്വര്യങ്ങൾ വന്നുചേരുന്നതാണ്.

   

ഗുരുവായൂരപ്പൻ നാം ഗുരുവായൂരിൽ ചെല്ലണം എന്ന് ആഗ്രഹിക്കുന്ന സമയത്ത് പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. ആ ലക്ഷണങ്ങൾ മനസ്സിലാക്കി നാം ഗുരുവായൂരിൽ ചെല്ലുകയും അവിടെ പ്രാർത്ഥിക്കുകയും അദ്ദേഹത്തിന് ദർശനം നൽകുകയും ചെയ്താൽ നമുക്ക് ഉദ്ദിഷ്ട കാര്യങ്ങൾ നടന്നു കിട്ടുകയും നമ്മൾക്ക് സമ്പൽസമൃതി എന്നും നിലനിൽക്കുകയും ചെയ്യും. അറിഞ്ഞും അറിയാതെയും എൻറെ കൃഷ്ണ എന്നൊരു വിളി നമ്മുടെ മനസ്സിൽ മന്ത്രിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ടായിരിക്കും. നമ്മളെ എപ്പോഴും കാത്തു പരിപാലിച്ചു കൊണ്ടിരിക്കും.

അദ്ദേഹത്തിൻറെ ആഗ്രഹസമയത്ത് 3 ലക്ഷണങ്ങൾ കാണിക്കും എന്ന് പറഞ്ഞുവല്ലോ അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വപ്നദർശനം. നാം സ്വപ്നത്തിൽ ഗുരുവായൂരപ്പനെയോ ഗുരുവായൂർ ക്ഷേത്രമോ കാണുകയാണെങ്കിൽ ഉറപ്പിച്ചു കൊള്ളുക ഗുരുവായൂരപ്പൻ നമ്മെ അങ്ങോട്ട് വിളിക്കുന്നുണ്ട്. ആ സമയത്ത് ഗുരുവായൂർ പോകുന്നത് വളരെ നല്ലതാണ്. ആ സമയത്ത് ഒരുപാട് തടസ്സങ്ങളും പ്രതിസന്ധികളും ഉണ്ടായേക്കാം. എങ്കിലും അവയെല്ലാം തരണം ചെയ്ത് ഗുരുവായൂരപ്പൻ ആഗ്രഹിക്കുന്ന സമയത്ത് അവിടുത്തെ ദർശനം നൽകുന്നത് എന്തുകൊണ്ടും ഉത്തമമായിരിക്കും.

മറ്റൊരു ലക്ഷണമാണ് നാം ഗുരുവായൂരപ്പനെ കുറിച്ചുള്ള പാട്ടുകളോ നാമം ജപിക്കുകയോ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ അത് നമ്മുടെ പൂജാമുറിയിൽ ആയിരിക്കാം യാത്ര വേളയിൽ ആയിരിക്കാം യാത്ര ചെയ്യുന്ന വാഹനങ്ങളിൽ വച്ചിരിക്കുന്ന പാട്ടുകളിൽ നിന്നായിരിക്കാം ഇവയെല്ലാം കേൾക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ഒരു വിറയൽ പെട്ടെന്ന് അനുഭവപ്പെടുന്ന ഒരു തണുപ്പ് ഇങ്ങനെയെല്ലാം ഉണ്ടാവുകയാണെങ്കിൽ ഉറപ്പിച്ചു കൊള്ളുക ഗുരുവായൂരപ്പൻ നമ്മുടെ ദർശനം ആഗ്രഹിക്കുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.