നമ്മുടെ വീട്ടിലും പറമ്പിലും പരിസരത്തുമായും പല ജീവികളും കൂടുകൂട്ടി താമസിക്കാറുണ്ട്. അതിൽ പ്രധാനമായും പക്ഷികളാണ് ഇത്തരത്തിൽ കൂടുകൂട്ടി ജീവിക്കുന്നത്. ഇത്തരത്തിൽ ചില പക്ഷികൾ കൂടെ വെച്ച് താമസിക്കുന്നത് ദോഷവും ചിലത് ഐശ്വര്യവും ആണ്. പ്രത്യേകമായും കാക്കയെ കുറിച്ച് പറയുകയാണെങ്കിൽ കാക്കക്കൂടു വെച്ചാൽ ഫലം ദിക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ കാക്ക തെക്കുവശത്താണ്.
കൂട് വെച്ചിരിക്കുന്നത് എങ്കിൽ അതിനെ പട്ടട ദോഷമാണ് ഫലം. അപ്പോൾ നമുക്ക് തോന്നും കാക്കയുടെ കൂടെ നശിപ്പിച്ചു കളയാം അല്ലെങ്കിൽ കത്തിച്ചു കളയാം എന്നെല്ലാം എങ്കിലും ഒരിക്കലും അത്തരത്തിൽ ചെയ്യരുത്. കാരണം കാക്കയുടെ വാസസ്ഥലമാണ് ആ കൂട്. അതിനെ പരിഹാരമാർഗ്ഗം ഉണ്ട്. നിങ്ങൾക്ക് അടുത്തായുള്ള ശിവക്ഷേത്ര ദർശനം നടത്തുകയും ശിവഭഗവാനെ മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇത് കുടുംബാംഗങ്ങളുടെ എല്ലാവരുടെയും പേരിൽ ചെയ്യേണ്ടതാണ്.
എന്നാൽ കിഴക്കുഭാഗത്താണ് കാക്ക ഇത്തരത്തിൽ കൂടുകൂട്ടുന്നത് എങ്കിൽ അവിടെ ധനക്ഷയവും പരാജയവും ആയിരിക്കും ഫലം. എന്നാൽ അവയ്ക്കും പരിഹാരം ഉണ്ട്. ഇവർ മഹാവിഷ്ണുക്ഷേത്രത്തിലോ ശ്രീരാമക്ഷേത്രത്തിലോ അതുമല്ലെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ മൂന്നു വ്യാഴാഴ്ച മുടങ്ങാതെ പോയി നെയ് വിളക്ക് അർപ്പിക്കേണ്ടതാണ്. എന്നാൽ പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും ആയിട്ടാണ് കാക്ക കൂടു കൂട്ടുന്നത്.
എങ്കിൽ ഇവയ്ക്ക് രണ്ടിനും ഗുണദോഷ ങ്ങളില്ല. എന്നാൽ വീടിനടുത്തുള്ള നെല്ലി, ആഞ്ഞിലി, ഇല്ലി,തേക്ക്, കൂവളം, പ്ലാവ് എന്നീ കറയുള്ള മരങ്ങളിലാണ് കാക്ക ഇത്തരത്തിൽ കൂടുകൂട്ടുന്നത് എങ്കിൽ ദോഷഫലങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ അത്തരത്തിൽ നിങ്ങളുടെ വീടുകളിൽ കാക്ക കൂടു കൂട്ടുകയാണ് എങ്കിൽ മഹാവിഷ്ണുക്ഷേത്ര ദർശനം നടത്തി ഭഗവാനോട് പ്രാർത്ഥിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.