രാവിലെ തന്നെ പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളെ ഒരുക്കി സ്കൂളിലേക്ക് അയച്ചു രേണു പർച്ചേസിങ്ങിനായി സൂപ്പർമാർക്കറ്റിലേക്ക് പോയതായിരുന്നു. രേണുവിന്റെ ഭർത്താവ് സുരേന്ദ്രൻ വിദേശത്താണ് ജോലി ചെയ്യുന്നത്. പർച്ചേസ് ചെയ്ത് നിൽക്കുന്ന സമയത്താണ് പുറകിൽ നിന്ന് ഒരാളുടെ ശബ്ദം കേട്ട് രേണു ഞെട്ടി തിരിഞ്ഞു നോക്കിയത്. നീ ഇപ്പോഴും ഈ കമ്പനി തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് അവൻ ചോദിച്ചു. കയ്യിലിരുന്ന നാപ്കിന്റെ പാക്കറ്റ് നോക്കിക്കൊണ്ട്.
ഞാൻ അമ്പരന്നു. താനെന്നെ മറന്നോ? ഇത് ഞാനാണ് ആർ എ ജീവൻ. അതുകേട്ടതും എന്റെ അമ്പരപ്പ് മനസ്സിലാക്കി അവൻ പറഞ്ഞു ഞാൻ തന്നെയാണെടോ രാജീവൻ. തന്നോട് ഒപ്പം എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ചിരുന്ന. നിനക്ക് ഓർമയില്ലേ. ശരിയാണ് ഓർമ്മവരുന്നു. പണ്ടൊരു ദിവസം സ്കൂൾ കാലഘട്ടത്തിൽ അവിചാരിതമായി ബ്ലീഡിങ് ഉണ്ടായപ്പോൾ കൂട്ടുകാരികളോടെല്ലാം ഞാൻ ഒരു സഹായം ചോദിച്ചതാണ്.
അവരെല്ലാവരും കൈമലർത്തി കാണിച്ചപ്പോൾ എന്റെ ഒരേ ഒരു കൂട്ടുകാരനായ രാജീവനോടായിരുന്നു ഞാൻ സഹായം അഭ്യർത്ഥിച്ചത്. അവന്റെ കയ്യിൽ ഒരു തുണ്ട് കടലാസ് കഷ്ണത്തിൽ ഇത് എഴുതി കൊടുത്തിരുന്നു എന്ന് ഞാൻ ഓർത്തെടുത്തു. അപ്പോൾ എനിക്ക് ജാള്യത തോന്നി. അങ്ങനെ അവനോട് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വീട്ടിലെ വിശേഷങ്ങൾ എല്ലാം അവൻ ചോദിച്ചറിഞ്ഞു.
എനിക്ക് വിദേശത്ത് ജോലിയുള്ള ഒരു ഭർത്താവും രണ്ടു പെൺമക്കളും ഉണ്ട് എന്ന് അവനോട് പറഞ്ഞു. അവന്റെ വീട്ടുവിശേഷങ്ങൾ ചോദിച്ചപ്പോൾ അവൻ വിവാഹിതനല്ല എന്നാണ് പറഞ്ഞത്. ഇപ്പോൾ ഒരു ലേബർ കമ്പനി നടത്തിക്കൊണ്ടു പോകുന്നു. അപ്പോൾ നീ ഒരു കൊച്ചു മുതലാളി തന്നെയാണ് അല്ലേ എന്ന് അവനോട് ഞാൻ ചോദിച്ചു. ചിരിച്ചുകൊണ്ട് അവൻ എന്നോട് വീട്ടിലേക്ക് ക്ഷണിക്കുന്നില്ല എന്ന് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.