ബസ്സിനായി ഓടുമ്പോൾ നടുറോട്ടിൽ തട്ടിയിട്ട യുവാവ് പിന്നീട് അവളെ എന്താണ് ചെയ്തത് എന്ന് നിങ്ങൾക്കറിയേണ്ടേ…

ആകെ ബാക്കിയുണ്ടായിരുന്ന അമ്മ കൂടി അവളെ തനിച്ചാക്കി പോകുമ്പോൾ പിന്നീട് ആ ലോകത്ത് അവൾക്ക് കൂട്ടായി ആരും ഉണ്ടായിരുന്നില്ല. ആരും അവളെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇവളെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ ചെറിയമ്മ മാത്രമേ അവൾക്ക് ബാക്കി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചെറിയമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയതിനുശേഷം രണ്ടാം ദിവസം അവരുടെ ഭാവവും രീതിയും എല്ലാം മാറുകയുണ്ടായി. എപ്പോഴും വഴക്കും വെറുപ്പും മാത്രമായിരുന്നു.

   

എന്നാൽ അവൾക്ക് ഒന്നും മനസ്സിലായിരുന്നില്ല. ചെറിയമ്മയുടെ ചുണ്ടനക്കം കാണാം എന്നല്ലാതെ അവർ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ അവൾക്ക് ചെവികൾ ഉണ്ടെങ്കിലും അതിനെ കേൾവി ഉണ്ടായിരുന്നില്ല. അല്ലെങ്കിലും ചെറിയമ്മയുടെ വഴക്ക് കേട്ട് നിന്നാൽ ആകെ തനിക്ക് ഉണ്ടായിരുന്ന ഒരു ജോലി കൂടി നഷ്ടമായി പോകും. അതിനായി അവൾ രാവിലെ തന്നെ വീട്ടിലെ പണികളെല്ലാം തീർത്ത് ഓടുകയാണ്. അടുത്തുള്ള ഒരു തയ്യൽ കടയിലാണ് അവൾ ജോലി ചെയ്യുന്നത്. ചെറിയച്ഛന്റെ.

കൂട്ടുകാരൻറെ ഔദാര്യത്തിൽ കിട്ടിയ ജോലിയാണ് അത്. അവിടെ ഒരു സുധ ചേച്ചിയുണ്ട്. ചേച്ചി അടയാളപ്പെടുത്തി വെട്ടി വച്ചിരിക്കുന്ന തുണികളെല്ലാം തയ്ക്കുക എന്നതായിരുന്നു അവളുടെ ജോലി. ചെറിയമ്മയെ പോലെയല്ല. സുധ ചേച്ചിയുടെ ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി വിടർന്നു നിന്നു. അവളെ സ്നേഹത്തോടെ അല്ലാതെ ചേച്ചി ഒരിക്കൽ പോലും നോക്കിയിട്ടില്ല. അത്രയേറെ വത്സലമായിരുന്നു ആ ചേച്ചിക്ക് അവളോട്.

അങ്ങനെ തിരക്കിട്ട് ജോലിക്ക് ഓടുന്ന വേളയിലാണ് റോട്ടിൽ വെച്ച് ഒരാളുമായി കൂട്ടിമുട്ടി താഴെ വീണത്. അയാൾ പിടിച്ചു എഴുന്നേൽക്കുമ്പോൾ അയാളുടെ മുഖത്തും ചെറിയമ്മയുടെ മുഖത്തിന്റെ അതേ ഭാവം ആയിരുന്നു. അയാൾ എന്തോ വല്ലാതെ പുലമ്പുന്നുണ്ട്. അയാളുടെ ഷർട്ടിലെല്ലാം വളരെയധികം അഴുക്ക് ആയിരിക്കുന്നു. തിരിച്ച് അയാളോട് ഒരു മാപ്പ് പറയാൻ അവൾക്ക് സംസാരശേഷിയും ഇല്ലായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.