പുന്നാര പെങ്ങളെ ഒരേയൊരു ആങ്ങള കുത്തിക്കൊന്നു. കാര്യം അറിഞ്ഞു ഞെട്ടി നാട്ടുകാർ…

ശിക്ഷാ കാലാവധി തീർന്നു സെൻട്രൽ ജയിലിന്റെ പടിയിറങ്ങുമ്പോൾ ഞാൻ ചുറ്റും നോക്കി. എന്നെ കൊണ്ടുവരാൻ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്നറിയാൻ. എന്നെ കൊണ്ടുവരാൻ ആര് വരാനാണ്. അല്ലെങ്കിലും പുന്നാരച്ചുവളർത്തിയ സ്വന്തം പെങ്ങളെ കുത്തിക്കൊന്ന ഒരുവനല്ലേ ഞാൻ. എന്നെ കൊണ്ടുവരാൻ ആര് വരാനാണ്. ചെറുപ്പത്തിലെ തന്നെ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടതായിരുന്നു. ഞങ്ങൾക്ക് പിന്നീട് ആകെ തണലായി ഉണ്ടായിരുന്നു ഒരു ഉമ്മൂമ്മയാണ്. അവർക്കാണെങ്കിൽ തീരെ വയ്യ.

   

പെങ്ങളെ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം കൊടുത്തിട്ടാണ് ഞാൻ വളർത്തിയത്. അങ്ങനെ പുന്നാരിച്ചു വളർത്തിയ പെങ്ങൾക്ക് പഠിക്കാൻ പോകാനായി ഞാൻ എൻറെ പഠിത്തം എട്ടാം ക്ലാസിൽ വച്ച് നിർത്തിയതായിരുന്നു. അതിനുശേഷം ഒരു വർഷോപ്പിൽ ജോലിക്ക് പോയി. പഠിക്കാൻ മിടുക്കൻ അല്ലാത്തതുകൊണ്ടല്ല. സാഹചര്യം അതായിരുന്നു. അതുകൊണ്ടാണ് പഠിത്തം നിർത്തേണ്ടി വന്നത്.

വർഷോപ്പ് പണിയോടൊപ്പം തന്നെ വണ്ടി കച്ചവടവും. അങ്ങനെ കിട്ടുന്ന പണിക്കെല്ലാം പോയി. മദ്യപാനമോ അങ്ങനെയുള്ള ദുശീലങ്ങൾ ഒന്നും തന്നെ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ പെങ്ങളെ വളർത്തി അവൾക്ക് 18 വയസ്സ് കഴിഞ്ഞു. അവൾക്ക് ഇനി കയ്യിലും കാലിലും ഇടാൻ കുറെ പൊന്നൊക്കെ കരുതി വെക്കണം. അവളെ ആരുടെയെങ്കിലും കയ്യിൽ പിടിച്ചു കൊടുക്കണം എന്നതായിരുന്നു എൻറെ ഏറ്റവും വലിയ സ്വപ്നം. അത്പറയുമ്പോൾ ഉമ്മൂമ്മ പറയും അത് കഴിഞ്ഞ് എൻറെ മോനും ഒരു പെണ്ണ് കെട്ടണം എന്ന്.

അങ്ങനെ അവൾക്ക് ഒരു കല്യാണാലോചന വന്നു. കേട്ടപ്പോൾ നല്ല ആലോചനയാണ്. ചെക്കൻ ഗൾഫിലാണ്. കല്യാണം കഴിഞ്ഞാൽ അവളെയും കൊണ്ടുപോകും. അത് കേട്ടപ്പോൾ അല്പം സങ്കടം തോന്നിയെങ്കിലും അവളുടെ ജീവിതം നന്നാകുമല്ലോ എന്നോർത്തു. അങ്ങനെ അവള് ആഗ്രഹിച്ച ഒരു മൂന്നു പവന്റെ കല്ല് വെച്ച ഒരു മാലയുണ്ടായിരുന്നു അതും കൂടി വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.