തള്ളിപ്പറഞ്ഞ മകൻറെ വിളിക്ക് ഉത്തരം നൽകാതെ പടച്ചവന്റെ വിളിക്ക് ഉത്തരം നൽകിയ ഉമ്മ…

അകത്തുനിന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടപ്പോൾ നിസാർ ചോദിച്ചു. എന്താണ് ഉമ്മ അവിടെ താഴെ വീണതെന്ന്. അപ്പോൾ ഉമ്മ അവനോട് പറഞ്ഞു. അത് നിൻറെ മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയതാണെന്ന്. ഏത് ഫോൺ ആണ് ഉമ്മ എന്ന് ചോദിച്ചപ്പോൾ നീ വാങ്ങിയ പുതിയ ഫോൺ തന്നെ എന്ന് ഉമ്മ പറഞ്ഞു. എന്താണ് നിങ്ങളുടെ കണ്ണ് പൊട്ടി ഇരിക്കുകയാണോ? നിങ്ങൾക്ക് കണ്ണു കാണില്ലേ എന്ന് ചോദിച്ചു.

   

അപ്പോൾ ഉമ്മ പറഞ്ഞു വഴക്ക് പറയല്ലേ ഉമ്മ വെറ്റില പൊതി എടുത്തപ്പോൾ താഴെ അറിയാതെ വീണു പോയതാണ് എന്ന് പറഞ്ഞു. അപ്പോൾ നിസാറിനെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവന് വല്ലാത്ത ദേഷ്യം തോന്നി. അവൻ മേലും കീഴും നോക്കാതെ ഉമ്മയെ വഴക്ക് പറയാൻ തുടങ്ങി. മരുമകൾ റെജീന ഇതെല്ലാം കേട്ട് അടുക്കളയിൽ നിന്ന് വന്നു. എന്തിനാണ് ഇങ്ങനെ വഴക്കു പറയുന്നത് എന്ന് ചോദിച്ചപ്പോൾ ഇനി നീ കൂടി എന്തെങ്കിലും എറിഞ്ഞ് ഉടച്ചോളൂ എന്നു പറഞ്ഞു അവൻ അവളെയും വഴക്കു പറഞ്ഞു.

കരഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മയോട് മകൾ പറഞ്ഞു. ഉമ്മ ബേജാറാവണ്ട നിങ്ങളുടെ മകന് പിരാന്ത് ആണ് എന്ന്. അതിനുശേഷം ഉമ്മ അല്പസമയത്തിനകം എങ്ങോട്ടോ ഇറങ്ങിപ്പോകുന്നത് കണ്ടു. അപ്പോൾ റെജീന ഉമ്മയോട് ചോദിച്ചു. നിങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന്. ഞാൻ ഇപ്പോൾ വരാം മോളെ നീ ബേജാറാവണ്ട എന്നു പറഞ്ഞിട്ടാണ് ഉമ്മ അവിടെ നിന്ന് ഇറങ്ങിപ്പോയത്.

ഉച്ചയ്ക്ക് നിസ്സാർ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഉമ്മ വന്നില്ലേ ഇതുവരെ എന്ന് ചോദിച്ചു. ഇല്ല ഉമ്മ ഇതുവരെ വന്നില്ല നിങ്ങൾ പോയി പെങ്ങളുടെ വീട്ടിൽ എല്ലാം ഒന്ന് തിരഞ്ഞു നോക്കൂ എന്ന നിസാറിനോട് പറഞ്ഞുവെങ്കിലും നിസാറിനെ അപ്പോഴും ഉമ്മയോടുള്ള ദേഷ്യം മാറിയിട്ടുണ്ടായിരുന്നില്ല. വൈകുന്നേരം നിസാർ വീട്ടിൽ വന്നപ്പോൾ ഉമ്മയെ അന്വേഷിച്ചു. ഉമ്മ ഇതുവരെ വന്നില്ലേ എന്ന് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.