മകൾക്ക് കൂട്ടായി പുതുമണവാളൻ. അമ്മയ്ക്ക് കൂട്ടായി ചെറിയച്ഛൻ. ഇത് യുപിയിൽ നടന്ന സംഭവം…

പല സ്ത്രീകളും തന്റെ ഭർത്താവിന്റെ മരണത്തിന് ശേഷം വളരെയധികം ഏകാന്തത അനുഭവിക്കാറുണ്ട്. അതിനുശേഷം അവർ പിന്നീട് അങ്ങോട്ട് ജീവിക്കുന്നത് തങ്ങളുടെ മക്കളുക്ക് ഒരു നല്ല ജീവിതം ലഭിക്കുന്നതിന് വേണ്ടിയിട്ടാണ്. അവരെ പരമാവധി നല്ല രീതിയിൽ വളർത്തുകയും നല്ല വിദ്യാഭ്യാസം കൊടുക്കുകയും ഒരു നല്ല നിലയിൽ എത്തിക്കുകയും അവസാനം ഒരു നല്ല ജീവിതപങ്കാളിയെ ചേർത്തുവയ്ക്കുകയും ചെയ്താൽ അവരുടെ ജീവിതം ധന്യമായി എന്ന് ചിന്തിക്കുന്നവരുണ്ട്.

   

തന്റെ മക്കൾക്ക് വേണ്ടി ജീവിച്ച ഒരു അമ്മയുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. യുപിയിൽ നടന്ന ഒരു സംഭവമാണ്. യുപി ഗോരക്പൂർ എന്ന സ്ഥലത്ത് 53 വയസ്സായ ബലിദേവി എന്നൊരു സ്ത്രീ ഉണ്ടായിരുന്നു. അവരുടെ ഭർത്താവ് മരിച്ച 25 വർഷം കഴിഞ്ഞിരിക്കുന്നു. 5 മക്കളുള്ള ബലിദേവിയുടെ അഞ്ചാമത്തെ മകൾ 27 വയസ്സുള്ള ഇന്ദുവാണ്. അവളുടെ വിവാഹം കൂടി കഴിഞ്ഞാൽ ബലിദേവി തീർത്തും ഒറ്റയ്ക്കായി തീരും. എന്നാൽ തൻറെ ഭർത്താവിൻറെ സഹോദരൻ അവിവാഹിതനായ ഒരാൾ ഉണ്ടായിരുന്നു.

അദ്ദേഹത്തിന് 55 വയസ്സാണ് ഉണ്ടായിരുന്നത്. ബലിദേവിക്ക് ആകട്ടെ 53 വയസ്സും. തന്റെ മകളുടെ വിവാഹം നടക്കാൻ പോകുന്ന അതേ വേദിയിൽ അതേപന്തലിൽ വെച്ച് 27 വയസ്സുള്ള ഇന്ദു എന്നവരുടെ മകൾ 29 വയസ്സുള്ള രാഹുൽ എന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുന്നു. അതോടൊപ്പം തന്നെ 53 വയസ്സുള്ള ബലിദേവി 55 വയസ്സ് പ്രായം വരുന്ന അവരുടെ ഭർത്താവിൻറെ അനുജനെ വിവാഹം കഴിക്കുകയാണ്.

ഒരേ വേദിയിൽ വെച്ച് തന്നെയാണ് ഇരുവരും വിവാഹിതരാകുന്നത്. സമൂഹവിവാഹം നടക്കുന്ന വേദിയിൽ മകളുടെ വിവാഹത്തിനൊപ്പം തന്നെ അമ്മയുടെയും വിവാഹം നടക്കുകയാണ്. ബലിദേവിയുടെ രണ്ട് ആൺ മക്കളുടെയും രണ്ടു പെൺമക്കളുടെയും വിവാഹം ഇതിനോടകം കഴിഞ്ഞിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.