കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് ഈ അമ്മ പൂച്ചയുടെ സ്നേഹം ആരും കണ്ടില്ലെന്ന് നടിക്കരുത്…

അമ്മയെക്കാൾ വലിയ പോരാളി ഈ ലോകത്ത് മറ്റാരുമില്ല എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരി തന്നെയാണ്. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞാണ്. മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും പക്ഷികൾക്കായാലും തങ്ങൾ പ്രസവിച്ച മക്കൾ എന്നും അവർക്ക് പൊന്നോമനകൾ തന്നെയാണ്. അവർ എത്ര ചെറുതായിരുന്നാലും എത്ര വലുതായിരുന്നാലും ഏതു ത്യാഗം സഹിച്ചിട്ടായാലും താങ്കളുടെ മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായി എല്ലാ അമ്മമാരും സദാ പ്രയത്നിച്ചു കൊണ്ടിരിക്കും.

   

ഞങ്ങൾ ഒരു നേരം ഭക്ഷിച്ചില്ലെങ്കിലും നമ്മുടെ മക്കൾക്ക് ഭക്ഷണം നൽകാനായി സാധിക്കാനായി ഓരോ അമ്മമാരും നെട്ടോട്ടം ഓടുകയാണ്. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളായാലും ആ സ്നേഹം അവർ നിലനിർത്തി കൊണ്ടിരിക്കും. ഇവിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഏറെ പേരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ ഇങ്ങനെയാണ്. ഒരു തള്ള പൂച്ച ഒരു മീൻ തന്റെ മക്കൾക്ക് വേണ്ടി കൊണ്ടുചെന്ന് കൊടുക്കുന്ന.

കാഴ്ചയാണ്. ഏറെ കരളലിയിക്കുന്ന മനോഹരമായ ഈ ദൃശ്യങ്ങൾ കാണുമ്പോൾ നമുക്കേവർക്കും ഒരുപാട് സന്തോഷവും സങ്കടവും എല്ലാം തോന്നിപ്പോകും. ആ അമ്മയുടെ സ്നേഹം കാണുമ്പോൾ അക്ഷരാർത്ഥത്തിൽ അഭിമാനം തോന്നി പോവുകയാണ് ചെയ്യുന്നത്. ഒരു നിമിഷം നാം നമ്മുടെ അമ്മയെ ഓർത്തുപോകും. കുഞ്ഞുങ്ങൾ ആകട്ടെ തങ്ങളുടെ അമ്മ വരുന്നതും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്നു.

അമ്മ വരുമ്പോൾ ആ കുഞ്ഞുങ്ങൾ തുള്ളിക്കളിച്ചുകൊണ്ട് ഓടിവരുന്നു. തങ്ങളുടെ അമ്മ തങ്ങൾക്ക് കഴിക്കാനായി എന്തെങ്കിലും കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ്അമ്മ മീൻ കൊണ്ടുവന്ന് കൊടുത്തപ്പോൾ ആ കുഞ്ഞുങ്ങൾ ഏറെ സന്തോഷത്തോടെ കൂടി അത് കഴിക്കുകയാണ് ചെയ്യുന്നത്. തന്റെ മക്കൾ ഭക്ഷണം കഴിക്കുന്നതും കണ്ട് ഏറെ തൃപ്തിയോടും സന്തോഷത്തോടും കൂടി കുഞ്ഞുങ്ങളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്ന ദൃശ്യങ്ങളും നമുക്ക് ഒരിക്കലും മറക്കാനായി സാധിക്കുകയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.