അല്പസമയം നമ്മുടെ ചുറ്റുപാട് ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് പല കാര്യങ്ങളും മനസ്സിലാകുന്നതാണ്. അല്പസമയം നമ്മുടെ കരങ്ങളിൽ ഉള്ള സെൽഫോൺ ഓഫ് ചെയ്തു വയ്ക്കുകയും ചുറ്റുപാടും നടക്കുന്നത് എന്തൊക്കെയാണെന്ന് വീക്ഷിക്കുകയും ചെയ്താൽ ഒരുപാട് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റിലും നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയം ആവുകയും ഏറെ അനുമോദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു കൊച്ചുമോന്റെ പ്രവർത്തിയാണ് ഇവിടെ വിവരിക്കുന്നത്.
ഒരു കുട്ടി സ്കൂൾ യൂണിഫോമിൽ സൈക്കിൾ ചവിട്ടി പോകുന്നത് നമുക്ക് കാണാൻ സാധിക്കും. അങ്ങനെ അവൻ വന്നു നിൽക്കുന്നത് ഒരു അഴുക്കുചാലിന്റെ ഭാഗത്താണ്. വായ്ഭാഗം മാലിന്യങ്ങൾ വന്ന് നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ട് തന്നെ അതിലൂടെ സുഗമമായി അഴുക്ക് ജലം കടന്നുപോകാൻ കഴിയാത്ത രീതിയിൽ തടഞ്ഞു നിൽക്കുകയാണ്. അവന് മനസ്സിലായി ഇവിടെ ഈ വേസ്റ്റ് തടഞ്ഞു നിൽക്കുന്നതുകൊണ്ടാണ് മലിനജലം ഒഴുകിപ്പോകാത്തത് എന്ന്.
ഇത് കണ്ടില്ലെന്നു കരുതി അവിടെ നിന്ന് കടന്നുപോകാൻ അവൻ തയ്യാറായില്ല. ആരും തന്നെ ശ്രദ്ധിക്കുന്നില്ലല്ലോ എന്ന് ചുറ്റുപാടും ശ്രദ്ധിച്ച് ആരും കാണുന്നില്ല എന്ന് ഉറപ്പുവരുതിയതിനു ശേഷം അവനവന്റെ നഗ്നമായ കരങ്ങൾ ഉപയോഗിച്ച് ആ മലിനജലം കെട്ടി നിന്നിരുന്ന ഓടയുടെ വായ്‌ഭാഗം വളരെ പതുക്കെ സാവകാശത്തിൽ വൃത്തിയാക്കുകയും മലിനജലം ഓടയിലൂടെ കടന്നുപോകാൻ സാധിക്കുന്ന.
രീതിയിൽ അതിനെ ഒരുക്കുകയും ചെയ്തു. ക്ഷണനേരം കൊണ്ട് റോഡിലും വഴിയോരത്തുമായി കെട്ടി നിന്നിരുന്ന മലിനജലം ആ ഓടയിലൂടെ കടന്നുപോവുകയും ചെയ്തു. താൻ ഒരു വലിയ പ്രവർത്തി ചെയ്തു എന്ന സംതൃപ്തിയോടുകൂടി അവൻ വളരെ പെട്ടെന്ന് സ്കൂളിലേക്ക് മടങ്ങുകയും ചെയ്തു. നാളത്തെ ഇന്ത്യ വാർത്തു എടുക്കാൻ പോകുന്ന ഒരു പൗരൻ തന്നെയാണ് ഉറപ്പായും ഈ കൊച്ചു കുട്ടി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.