മകൻ അടങ്ങിയിരിക്കാൻ മകന്റെ കയ്യിൽ മൊബൈൽ കൊടുത്തു കുളിക്കാൻ പോയ അമ്മയ്ക്ക് ഉണ്ടായ അനുഭവം

അമ്മ കുളിക്കാൻ പോകാൻ നേരം കുഞ്ഞ് അടങ്ങിയിരിക്കുന്നതിനായി മൊബൈൽ ഫോൺ കുഞ്ഞിന്റെ കയ്യിൽ കൊടുത്തു. അതിനുശേഷം അമ്മ കുളിക്കാൻ പോയി കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നും പുറത്തിറങ്ങി വേഷം മാറി അടുക്കളയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞ് മൊബൈൽ ഫോൺ ബെൽ അടിച്ചപ്പോഴാണ് മൊബൈലിന്റെ കാര്യം ആ അമ്മ ഓർക്കുന്നത്.

   

മൊബൈൽ എടുത്തു നോക്കിയപ്പോൾ തന്റെ ബന്ധുവായിരുന്നു ഫോണിൽ. വളരെ അടുത്ത ബന്ധു ആയിരുന്ന ആ വ്യക്തി മൊബൈലിലൂടെ ആ അമ്മയോട് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. ബന്ധുക്കളിൽ പലരും ആ അമ്മയെ ഫോൺ ചെയ്തു ഇതുപോലെ തന്നെ പൊട്ടിത്തെറിച്ചു. അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല.

ഫോൺ എടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത് തന്റെ ഫോണിന്റെ ക്യാമറ ഓൺ ആയിരുന്നെന്നും മകൻ അമ്മ കുളി കഴിഞ്ഞ് ഇറങ്ങി വരുന്നതും വസ്ത്രം മാറുന്നതും എല്ലാം ക്യാമറയിൽ റെക്കോർഡ് ചെയ്തെന്നും ബന്ധുക്കളുടെ ഗ്രൂപ്പിൽ അത് അയച്ചു എന്നും കാണുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ഈ ലോകത്ത് ധാരാളമായി നടക്കുന്നുണ്ട്. സ്മാർട്ട്ഫോണും മറ്റും കുട്ടികളുടെ കയ്യിൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക.

ഇതുതന്നെയല്ല ബാങ്കിന്റെ വിവരങ്ങളും മറ്റേതെങ്കിലും വിവരങ്ങളും ഇതുപോലെ മറ്റുള്ളവർക്ക് പോകാൻ ചാൻസ് ഉണ്ട്. ഉപയോഗിക്കാത്ത നേരത്ത് നെറ്റ് ഓഫാക്കി ഇടാനും എല്ലാ ആപ്പുകൾക്കും ലോക്ക് ഇടുന്നതും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ തുടർന്ന് കാണുക. Video credit : Media Malayalam