നിങ്ങളുടെ വീട്ടിൽ ചൂൽ ശരിയായ ദിശയിൽ തന്നെയാണ് സൂക്ഷിക്കുന്നത് എന്നറിയാൻ ഇത് കാണുക…

ഓരോ വീട്ടിലും വളരെയേറെ പ്രാധാന്യമുള്ള ഒരു വസ്തു തന്നെയാണ് ചൂല്. ആ വീടിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ് ചൂൽ. നിങ്ങളുടെ വീടുകളിൽ ശരിയായ ദിശയിൽ തന്നെയാണോ ചൂൽ വച്ചിരിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാകുന്നു. ചൂലു വയ്ക്കാൻ ഒരു പ്രത്യേക ദിശ തന്നെയുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ വീട്ടിൽ രോഗപീഠ ദുരിതങ്ങളെല്ലാം വന്ന് ചേരുന്നതായിരിക്കും.

   

നിങ്ങളുടെ വീടുകളിലെ മൂദേവിയെ പുറത്താക്കുകയും ലക്ഷ്മിദേവിയെ കൊണ്ടുവരികയും ചെയ്യുന്ന ഒരു വസ്തു തന്നെയാണ് ചൂൽ. അതായത് വീട്ടിലെ നെഗറ്റീവ് എനർജികളെ പുറന്തള്ളുകയും പോസിറ്റീവ് എനർജിയെ ആകിരണം ചെയ്യുകയും ചെയ്യുന്നു. ഈ ചൂല് ഒരിക്കലും അലക്ഷ്യമായി സൂക്ഷിക്കരുത്. വാസ്തുപ്രകാരം ചൂലു വയ്ക്കുന്നതിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഒന്നുകിൽ പടിഞ്ഞാറുഭാഗം അല്ലെങ്കിൽ വടക്കുപടിഞ്ഞാറ് ഭാഗത്ത് ചൂല് സൂക്ഷിക്കേണ്ടതാണ്. ഒരിക്കലും മേൽക്കൂരയിൽ ചൂൽ വയ്ക്കരുത്.

അത് ആ വീട്ടിൽ മോഷണം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഒരിക്കലും ചൂൽ കിടത്തി വയ്ക്കുകയോ തലകീഴായി വയ്ക്കുകയോ ചെയ്യരുത്. ഇത് ഏറെ നിന്ദ്യകരമായ ഒരു കാര്യം തന്നെയാണ്. പ്രധാന വാതിലിനടുത്ത് രാത്രികാലങ്ങളിൽ ചൂല് സൂക്ഷിക്കുന്നത് വളരെ നല്ലതുതന്നെയാണ്. ഇത് വീട്ടിലേക്ക് നെഗറ്റീവ് എനർജി കയറാതിരിക്കുകയും രാത്രികാലങ്ങളിൽ പോസിറ്റീവ് എനർജിയെ ആകിരണം ചെയ്യുന്നതിനും കാരണമാകുന്നു. എന്നാൽ പകൽ സമയങ്ങളിൽ.

പ്രധാന വാതിലിനടുത്തായോ പ്രധാന റൂമുകളിൽ ആയോ ചൂൽ ഒരിക്കലും സൂക്ഷിക്കാൻ പാടുള്ളതല്ല. അടുക്കളയിലും സൂക്ഷിക്കരുത്. ഇത് അടുക്കളയിലെ ധാന്യക്ഷാമം ഉണ്ടാക്കുന്നു. കൂടാതെ ഡൈനിങ് റൂമിലും സൂക്ഷിക്കരുത്. ഇത് ആ വീട്ടിലുള്ളവർക്ക് അസുഖം വരുന്നതിനെ കാരണമാകുന്നു. വീട്ടിൽനിന്ന് ഒരു വ്യക്തി ഇറങ്ങിപ്പോയതിനുശേഷം വീട്ടിൽ ഒരിക്കലും അടിച്ചു വാരാൻ പാടുള്ളതല്ല. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ആ വ്യക്തിയുമായി വളരെയധികം പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.