ജഹന്നസ് ബർഗിലേക്ക് ഒരു എയർവേ വിമാനം യാത്രയാവുകയാണ്. അതിൽ എല്ലാ പാസഞ്ചേഴ്സും കയറിക്കഴിഞ്ഞു. അപ്പോൾ എയർഹോസ്റ്റസ് വന്ന ഓരോ വ്യക്തികളും അവരവരുടെ സീറ്റുകളിൽ ഭദ്രമായി ഇരിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ തുടങ്ങി. അപ്പോഴാണ് ഒരു മധ്യവയസ് അതിൽ കയറി വന്നത്. അവർ അവരുടെ സീറ്റ് എവിടെയാണ് എന്ന് തിരഞ്ഞു നോക്കുകയാണ്. അവസാനം അവർ ഇരിക്കേണ്ട സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. ആ സ്ഥലം കണ്ടതും അവർ മുഖത്ത് വിരൽ വെച്ചു.
അവിടെ അവരുടെ സീറ്റിനെ തൊട്ടടുത്തായി ഇരിക്കുന്നത് ഒരു കറുത്ത വർഗ്ഗക്കാരനായ ചെറുപ്പക്കാരൻ ആണ്. ആ ചെറുപ്പക്കാരൻ അവിടെ ഇരിക്കുന്നത് കണ്ടതും അവർക്ക് വല്ലാത്ത അറപ്പും വെറുപ്പും തോന്നി. അവനോടൊപ്പം അവിടെയിരുന്ന് യാത്ര ചെയ്യാൻ ആ വെളുത്ത വർഗ്ഗക്കാരിയായ സ്ത്രീക്ക് ഇഷ്ടമല്ലായിരുന്നു. അവൾ അവിടെ ബഹളം വയ്ക്കാനായി തുടങ്ങി. എന്താണ് പ്രശ്നം എന്നറിയാൻ എയർഹോസ്റ്റസ് അവിടേക്ക് ഓടിയെത്തി.
അവർ തന്റെ പ്രശ്നം അവളോട് പറയുകയും ചെയ്തു. ഈ പ്രശ്നം എങ്ങനെയാണ് പരിഹരിക്കുക എന്ന് അറിയാനായി അവൾ പൈലറ്റിന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹത്തോട് ഈ പ്രശ്നത്തെക്കുറിച്ച് പറഞ്ഞു. ഈ പ്രശ്നം എങ്ങനെയെങ്കിലും തീർക്കണമല്ലോ എന്ന് കരുതി അദ്ദേഹം പറഞ്ഞു മറ്റെവിടെയെങ്കിലും സീറ്റ് ഒഴിവുണ്ടോ എന്ന് അന്വേഷിച്ചു നോക്കട്ടെ എന്ന്. അങ്ങനെ നോക്കിയപ്പോൾ മറ്റൊരു ഉയർന്ന ക്ലാസ്സിൽ സീറ്റ് ഉണ്ടെന്ന് പറയുകയുണ്ടായി. അങ്ങനെ എയർഹോസ്റ്റസ് അവരുടെ അടുത്തേക്ക് വന്നു.
അപ്പോൾ അവർ ഏറെ അഭിമാനത്തോടുകൂടി ഇരിക്കുകയായിരുന്നു. അവരുടെ പ്രശ്നം പരിഹരിച്ചു കിട്ടിയല്ലോ. മാത്രമല്ല ഉയർന്ന ക്ലാസ്സിലേക്ക് ഇരുന്ന് യാത്ര ചെയ്യുകയും ചെയ്യാം എന്ന് അവർ കരുതി. അപ്പോൾ അവരെ ഞെട്ടിച്ചുകൊണ്ട് ആ എയർഹോസ്റ്റസ് ചെറുപ്പക്കാരനോട് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ബാഗും എടുത്ത് ഉയർന്ന ക്ലാസ്സിലേക്ക് ചെന്നിരിക്കാനായി ആവശ്യപ്പെട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.