Eat Pavka Regularly : പ്രമേഹ നിയന്ത്രണത്തിന് പാവക്ക ഔഷധമായും പച്ചക്കറികളായും ഉപയോഗിക്കാവുന്ന ഒരു വള്ളിച്ചെടിയാണ് പാവൽ. പല രോഗങ്ങൾക്ക് കൂടിയുള്ള മികച്ച ഔഷദം കൂടിയാണ് പാവക്ക. ഇതിന്റെ കായ, ഇല, തണ്ട് എന്നിവ പല ഔഷധ ഗുണങ്ങളാണ് ഉള്ളത്. പാവയ്ക്കയുടെ ഇല വിഷ നിയന്ത്രണത്തിന് വളരെയേറെ നല്ലതാണ്. കൃമികീടങ്ങളുടെ വിഷാംശം, ചർമ്മത്തിൽ പ്രാണികൾ കടിച്ച ഭാഗത്ത് പാവൃക്കയുടെ ഇല അരച്ച് പുരട്ടുന്നത് കൊണ്ട് നീര് വരുന്നത് തടയുവാൻ സാധിക്കും.
അതുപോലെതന്നെ പാവലിന്റെ ഇലയുടെ നീര് മഞ്ഞപ്പിത്തം നിയന്ത്രിക്കാൻ വളരെ നല്ലതാണ്. ഉള്ളം കാൽ പുകചിലിന് പാവലിന്റെ ഇല നല്ലൊരു ഔഷധം കൂടിയാണ്. പാവക്കയുടെ ഇലയുടെ നീര് മൂന്നുദിവസം മൂന്നുപ്രാവശ്യമായി കാൽവെള്ളയിൽ തേച്ച് തിരുബിയാൽ ഉള്ളം കാലിന് ആശ്യാസം ഉണ്ടാകും. ശരീരത്തിൽ ഉണ്ടാകുന്ന അസകീയമായ ചൊറിച്ചിൽ ശമിക്കുവാൻ പാവക്ക നല്ലതാണ്.
കായം, ഇന്ദുപ്പ് എന്നിവയോടൊപ്പം പാവക്കയുടെ ഇലയുടെ നീര് ചേർത്ത് കഴിച്ചാൽ കൃമി രോഗങ്ങൾ ശ്രമിക്കുന്നു. പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധം കൂടിയാണ്. പാവക്ക ഇടിച്ച്ചിഴിഞ് നീര് കുടിക്കുന്നതും അല്ലെങ്കിൽ അരിഞ്ഞ പാവയ്ക്കയും തൈരും ചേർത്ത് ഉപ്പു കൂടി കഴിക്കുന്നതും അല്ലെങ്കിൽ പാവയ്ക്ക ജ്യൂസ് അടിച്ച് കുടിക്കുന്നതും എല്ലാം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്.
അനേകം ഔഷധഗുണങ്ങൾ പാവക്കയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ എല്ലാദിവസവും പാവക്ക കഴിച്ചുനോക്കൂ. ഒരണത്തിന്റെ പകുതിയെങ്കിലും കഴിച്ചു നോക്കൂ. അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് പാവയ്ക്കയിൽ അടങ്ങിയിട്ടുള്ളത് കൂടുതൽ പോഷക ഗുണങ്ങളെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.