നിങ്ങളുടെ പൂജാമുറിയിൽ ഇത്തരം ചിത്രങ്ങൾ ഉണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്…

നമ്മുടെയെല്ലാം വീടുകളിൽ പൂജാമുറി സർവസാധാരണമായി ഉണ്ടാക്കാറുണ്ട്. ഈ പൂജാമുറിക്ക് ക്ഷേത്രതുല്യമായ സ്ഥാനമാണ് ഓരോ വ്യക്തികളും കൊടുക്കാറുള്ളത്. ഇത്തരത്തിലുള്ള പൂജാമുറികളിൽ വയ്ക്കാൻ പാടില്ലാത്ത ചിത്രങ്ങൾ ഉണ്ട്. എന്നാൽ പൂജാമുറിയിൽ നാം പലതരത്തിലുള്ള ചിത്രങ്ങളും വയ്ക്കാറുണ്ട്. ആ ചിത്രങ്ങളുടെ എല്ലാം അർത്ഥം എന്താണ് എന്ന് അറിഞ്ഞിട്ടല്ല നാം പലപ്പോഴും ഇത്തരത്തിലുള്ള ചിത്രങ്ങൾ വയ്ക്കാറുള്ളത്.

   

എന്നാൽ ഇത്തരത്തിൽ നമ്മുടെ പൂജാമുറിയിൽ ഉറപ്പായും വയ്ക്കാൻ പാടില്ലാത്ത പടങ്ങൾ ഏതെല്ലാം എന്ന് നമുക്ക് ഒന്ന് പരിചയപ്പെടാം. ക്ഷേത്ര സമാനമായ ഈ പൂജാമുറിയിൽ തെറ്റുകൾ ചെയ്യുന്നത് വളരെ ദോഷകരമാണ്. ചില കാരണങ്ങളാൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ പൂജാമുറിയിൽ വെക്കാൻ പാടില്ലാത്തതാണ്. അതിൽ ഒന്നാമത്തെ ഏതാണ് ശനീശ്വര ഭഗവാന്റെ ചിത്രം. ഇത് പൂജാമുറിയിൽ ഒരിക്കലും വയ്ക്കാൻ പാടില്ല.

രണ്ടാമതായി നടരാജ വിഗ്രഹമാണ്. ഇത്തരത്തിലുള്ള വിഗ്രഹങ്ങൾ പൂജാമുറിയിൽ വെച്ച് പ്രാർത്ഥിക്കാൻ പാടുള്ളതല്ല. ഈ നടരാജ വിഗ്രഹത്തിന് പ്രത്യേകമായ പ്രാർത്ഥന മുറകളും രീതികളും ഉണ്ട്. അതുകൊണ്ടുതന്നെ അതിനെ വയ്ക്കാനായി പ്രത്യേക സ്ഥാനങ്ങളും ഉണ്ട്. അതുകൊണ്ട് അത് ഒരിക്കലും പൂജാമുറിയിൽ വയ്ക്കരുത്. മറ്റൊന്ന് മുരുക ഭഗവാൻ തലമുട്ടയടിച്ച് ആണ്ടി രൂപത്തിൽ ഇരിക്കുന്ന ചിത്രം പൂജാമുറിയിൽ ഒരിക്കലും വെക്കാൻ പാടില്ല. മറ്റൊന്ന് ഉഗ്ര കോപത്തിൽ ഇരിക്കുന്ന കാളിയുടെ രൂപം ഒരിക്കലും പൂജാമുറിയിൽ വയ്ക്കാൻ പാടില്ല.

കൂടാതെ ക്രൂരഭാവത്തിൽ ഇരിക്കുന്ന ദേവി ദേവന്മാരുടെ ചിത്രങ്ങളോ രൂപങ്ങളോ ഒന്നും പൂജാമുറിയിൽ വയ്ക്കാൻ പാടുള്ളതല്ല. എപ്പോഴും പ്രസന്നമായി പുഞ്ചിരി തൂകിയിരിക്കുന്ന ദേവി ദേവന്മാരുടെ ചിത്രങ്ങളാണ് പൂജാമുറിയിൽ വെക്കേണ്ടത്. മറ്റൊന്ന് തപസ്സ് ചെയ്തുകൊണ്ടിരിക്കുന്ന ദേവന്മാരുടെ ചിത്രം പൂജ മുറിയിൽ വയ്ക്കാൻ പാടുള്ളതല്ല. ഉടഞ്ഞതോ കീറിയതോ ഫ്രെയിം നഷ്ടപ്പെട്ടതോ ആയ ചിത്രങ്ങൾ അതുപോലെയുള്ള രൂപങ്ങൾ ഒന്നും പൂജാമുറിയിൽ വയ്ക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.