അയാൾ അരിശത്തോടു കൂടി ഭാര്യയെ വിളിച്ചു. പുറത്ത് ആരോ വന്ന് ഒരുപാട് നേരമായി ബെല്ലടിക്കുന്നല്ലോ. നിനക്കൊന്നു ചെന്ന് നോക്കിക്കൂടെ എന്ന് അയാൾ അവളോട് ചോദിച്ചു. എന്നാൽ അവൾ പറഞ്ഞു. അത് ആരോ സഹായത്തിന് വന്നിരിക്കുന്നതാണ് എന്ന്. അപ്പോൾ അയാൾ പറഞ്ഞു. അവരോട് അവിടെ നിൽക്കാനായി പറയൂ. നാം സഹായത്തിനായി മാറ്റിവെച്ചിരിക്കുന്ന പണമുണ്ടല്ലോ. അതിൽ നിന്ന് കുറച്ചെടുത്ത് അവർക്ക് കൊടുക്കൂ എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു. എന്നാൽ അവൾക്ക് വല്ലാത്ത ദേഷ്യം വന്നു.
ഇതാ ഇപ്പോൾ ഓരോ കള്ളക്കൂട്ടങ്ങൾ ഇറങ്ങാറുണ്ട്. ഇപ്പോൾ ഇവളുടെ ഭർത്താവിനെ സുഖമില്ല എന്ന് പറഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അയാൾക്ക് വല്ലാത്ത ദേഷ്യം തോന്നി. ഒരുപാട് വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന അയാൾ ഓടിയോടി തളർന്നു ക്ഷീണിച്ച് വൈകിട്ട് അർദ്ധരാത്രിയായപ്പോൾ വന്നു കിടന്നതായിരുന്നു. അല്പം വിശ്രമിക്കാം എന്ന് കരുതി. അപ്പോഴാണ് വീട്ടിൽ ഇങ്ങനെയൊരു ബഹളം. അയാൾ താഴേക്ക് ഇറങ്ങി വരുമ്പോഴേക്കും ഭാര്യ മസാല പാക്കറ്റുകൾ വാങ്ങി കഴിഞ്ഞിരിക്കുന്നു.
മസാലപ്പൊടി വിൽക്കാൻ വന്നിരിക്കുകയാണ്. നമ്മൾക്ക് ആവശ്യമുള്ള മസാല നമ്മൾ ഇവിടെ തന്നെ പൊടിക്കുന്നില്ലേ. മസാല പൊടിയുടെ ബിസിനസ് നടത്തുന്ന ആളുടെ വീട്ടിലേക്കാണ് മസാലപ്പൊടി വിൽക്കാനായി വന്നിരിക്കുന്നത് എന്ന്പറഞ്ഞുകൊണ്ടാണ് അവൾ അകത്തേക്ക് കടന്നുപോയത്. അവൻ വന്നു നോക്കിയതും ഞെട്ടിപ്പോയി. ഇത് വത്സല ചേച്ചിയല്ലേ. വത്സല ചേച്ചിക്ക് എന്നെ മനസ്സിലായോ എന്ന് അവൻ ചോദിച്ചു. അവർക്ക് അവനെ മനസ്സിലായില്ല.
ഇത് ഞാനാണ് ചേച്ചി അപ്പു. എന്നെ ഓർമ്മയില്ലേ എന്ന് അവൻ ചോദിച്ചു. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട എനിക്കും സഹോദരങ്ങൾക്കും പണ്ടുകാലത്ത് ഒരു താങ്ങായി നിന്നത് ഈ ചേച്ചിയായിരുന്നു. ഈ ചേച്ചി തന്ന അരി കൊണ്ട് ഞങ്ങൾ ഒരുപാട് കഞ്ഞി വെച്ച് കുടിച്ചിട്ടുണ്ട്. അയാളുടെ ഓർമ്മ കുട്ടിക്കാലത്തേക്ക് പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.