ശിവ ഭഗവാന്റെ അനുഗ്രഹമുള്ള വ്യക്തികളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയെല്ലാം…

ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയും ആണ് ശിവഭഗവാൻ. അതുകൊണ്ട് തന്നെ തന്റെ ഭക്തരുടെ ജീവിതത്തിൽ ശിവഭഗവാൻ വളരെ പെട്ടെന്ന് തന്നെ പ്രസാദിക്കുകയും അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ശിവ ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും ഉള്ള വ്യക്തികളിൽ അല്ലെങ്കിൽ അത്തരം വീടുകളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങളുണ്ട്. അതായത് ആ വ്യക്തികൾക്ക് നല്ല കാലം വന്ന് പിറക്കാൻ പോകുന്നു എന്ന് തെളിയിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്.

   

അതിൽ ആദ്യത്തെ ലക്ഷണമായി പറയുന്നത് ചന്ദ്രനെ കാണുന്നതാണ്. അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ അസ്വാഭാവികമായി ഉണർന്നെഴുന്നേൽക്കുകയും ആകാശത്ത് ചന്ദ്രനെ കാണുകയും ചെയ്യുന്നത് ഏറെ ശുഭകരമായ ഒരു കാര്യം തന്നെയാണ്. പ്രത്യേകമായി അത് തിങ്കളാഴ്ച ദിവസമാണ് എങ്കിൽ ഏറെ ശുഭകരമാണ്.  ശിവഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട ദിവസവും ശിവപ്രീതിക്കായി ഉപയോഗപ്പെടുത്തേണ്ട ദിവസവും തിങ്കളാഴ്ച തന്നെയാണ്.

അതുകൊണ്ട് തിങ്കളാഴ്ച ദിവസം ഇത്തരത്തിൽ കാണുന്നത് ഏറെ ശുഭകരമാണ് എന്ന് പറയാനായി സാധിക്കും. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് വെളുത്ത കാളയെ കാണുന്നത്. നന്ദിദേവനെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.ശിവഭഗവാന്റെ വാഹനമായ ഈ കാളയെ നമ്മുടെ വീടുകളിലും പരിസരത്തുമായും കണികാണുന്നത് ഏറ്റവും ശുഭകരമായ ഒരു കാര്യമായിട്ടാണ് കണക്കാക്കുന്നത്. അതുപോലെതന്നെ മറ്റൊന്നാണ് കറുത്ത നാഗത്തെ കാണുന്നത്. ഇത്തരത്തിൽ കറുത്ത നാഗത്തെ കാണുന്നത് ശിവ ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ഉണ്ട് എന്ന് തെളിയിക്കുന്ന മറ്റൊരു ലക്ഷണം തന്നെയാണ്.

ശൂന്യതയിൽ സ്ത്രീയും പുരുഷനും സമാധാനത്തോടെ ഇരിക്കുന്നത് നിങ്ങളുടെ വീട്ടിൽ കുടുംബ ഐശ്വര്യവും സമാധാനവും ഉണ്ട് എന്ന് കാണിക്കുന്നതിനും ശിവഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കൊപ്പം ഉണ്ട് എന്ന് തെളിയിക്കുന്നതിനും കൂടിയുള്ള ഒരു ലക്ഷണം തന്നെയാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് കറുത്ത നായ വീട്ടിലേക്ക് വരുന്നത്. ഇത് ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്ന തെളിയിക്കുന്ന ഒരു ലക്ഷണം തന്നെയാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.