അവളുടെ ദുർബലമായ ആ ശരീരപ്രകൃതി കണ്ടിട്ടായിരിക്കണം ഡോക്ടർ അവളോട് അബോഷൻ സാധ്യമല്ല എന്ന് പറഞ്ഞു. ഡോക്ടറുടെ ഉപദേശം സ്വീകരിച്ച അവൾ മാതാപിതാക്കൾ നാട്ടിലില്ലാത്ത ഒരു കൂട്ടുകാരിയുടെ വീട്ടിൽ ആ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ആ കുഞ്ഞിനെ പ്രസവിച്ച് അതിന്റെ മുഖത്തേക്ക് ഒന്ന് നോക്കാനോ അതിനെ മുലയൂട്ടാനോ അതിനെ ഒന്ന് താരാട്ടുപാടുവാനോ അവൾ ആഗ്രഹിച്ചില്ല. ഏതോ നിമിഷത്തിൽ കൂട്ടുകാരനുമായി പറ്റിപ്പോയ ഈ അബദ്ധത്തിൽ എങ്ങനെയെങ്കിലും തന്റെ മേലിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അവളുടെ ചിന്ത.
നെറ്റിയിൽ വലതുഭാഗത്തായി കറുത്ത മറുകുള്ള ആ സുന്ദരനായ കുട്ടിയെ അവൾ കൂട്ടുകാരിയുടെ കാറിൽ കയറി നഗരം ചുറ്റി ആളൊഴിഞ്ഞ ഒരു അനാഥാലയത്തിന്റെ മുൻപിൽ ഉപേക്ഷിക്കുകയായിരുന്നു. ജനുവരിയുടെ മരം കോച്ചുന്ന തണുപ്പിൽ ആ കുഞ്ഞിനെ ഉപേക്ഷിച്ച് തെരുവുനായ്ക്കൾക്കായി ഇട്ടുകൊടുത്ത അവൾ ആ കാറിൽ കയറി യാത്ര തുടർന്നു. പിന്നീട് ഒരിക്കലും അവൾ ആ കുഞ്ഞിനെ കുറിച്ച് ഒന്ന് ചിന്തിച്ചിട്ട് പോലുമില്ല.
അവൾ ആ പ്രസവത്തെ തുടർന്ന് അവളുടെ സൗന്ദര്യത്തിന്റെ മാറ്റ കുറഞ്ഞതിനെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. വൈകാതെ മറ്റൊരു ഡോക്ടർ വന്ന് അവളെ വിവാഹം കഴിക്കുകയും അവൾക്ക് ഓമനകളായ മൂന്ന് മക്കൾ ജനിക്കുകയും ചെയ്തു. രണ്ടാൺ മക്കളും ഒരു മകളുമായിരുന്നു അവൾക്ക് പിന്നീട് ജനിച്ചത്. എന്നാൽ കാലം അവൾക്കായി കരുതിവച്ചത് മറ്റൊന്നായിരുന്നു.
ആക്സിഡന്റിന്റെ രൂപത്തിൽ വിധി അവളെ വീണ്ടും തകർത്തു. അവളുടെ ഭർത്താവും അവളും കൂടി ഡ്യൂട്ടി കഴിഞ്ഞ് വരുന്ന സമയത്ത് അവരുടെ കാറിനു നേരെ ഒരു സൂപ്പർഫാസ്റ്റ് ബസ് ചീറി പാഞ്ഞു വരികയും അപകടത്തിൽ ഭർത്താവിനെ ജീവൻ നഷ്ടമാവുകയും ചെയ്തു. പിന്നീടങ്ങോട്ടേക്ക് അവൾ തനിച്ചായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.