ഇവൾ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും വേണ്ടി എരിഞ്ഞു തീരാൻ ജനിച്ചവൾ…

വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ അവളെ കാത്തിരുന്നത് അമ്മായിഅമ്മയുടെ കുത്തുവാക്കുകൾ ആയിരുന്നു. ഒരു കൊറോണകാലമായതുകൊണ്ട് അതൊന്നും വകവയ്ക്കാതെ മുഖത്തിരുന്നമാസ്ക് മാറ്റി കൈയും മുഖവും എല്ലാം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകിയിട്ടാണ് അകത്തേക്ക് കയറിയത്. നേരെ പോയത് ബാത്റൂമിലേക്ക് ആയിരുന്നു. കുളിച്ച് ഊരിയിട്ട വസ്ത്രങ്ങളെല്ലാം സോപ്പുപൊടിയിൽ മുക്കി വയ്ക്കുകയും ചെയ്തു.

   

അതിനുശേഷം അടുക്കളയിലേക്ക് വന്നു കയറിയപ്പോൾ രാവിലെ മുതലുള്ള പാത്രങ്ങൾ അവിടെ കൂട്ടിയിട്ടിരുന്നു. മീന മോളുടെ പാത്രങ്ങൾ മാത്രം അവൾ കഴുകി കമിഴ്ത്തി വെച്ചിരുന്നു. ഒരു കൊച്ചു കുട്ടിയായിരുന്നിട്ട് പോലും അവൾ അവളുടെ കാര്യങ്ങൾ എല്ലാം വളരെയധികം ശ്രദ്ധിച്ചു ചെയ്യുമായിരുന്നു. അച്ഛനും അമ്മയും ഏട്ടനും കഴിച്ച പാത്രങ്ങൾ അവിടെ കൂടി കിടപ്പുണ്ട്. ആരോടും പരിഭവം പറയാതെ അതെല്ലാം വൃത്തിയാക്കുകയും ഒരു മുട്ട പൊരിച്ച് മീന മോൾക്ക് ആഹാരം കൊടുക്കുകയും ചെയ്തു.

വിനുവേട്ടൻ എന്നും നാല് കാലിലാണ് വീട്ടിലേക്ക് വരാറുള്ളത്. വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ആ വീട്ടുകാരെ മുഴുവൻ നോക്കിയിരുന്നത് താൻ തന്നെയായിരുന്നു. ജോലിക്ക് പോയി കിട്ടുന്നതുകൊണ്ട് വീടും മകളുടെ പഠിത്തവും എല്ലാം നോക്കിയിരുന്നു. ഒരു കൊച്ചു കുഞ്ഞു കാണിക്കുന്ന ശ്രദ്ധ പോലും ഈ കൊറോണ കാലത്ത് വിനുവേട്ടൻ ചെയ്യാറില്ല. അന്ന് ഒരു ശനിയാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ കടയിൽ ഒരുപാട് തിരക്കുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ വല്ലാതെ ക്ഷീണവും ഉണ്ടായിരുന്നു. രാത്രി വിനുവേട്ടന്റെ മുറിയിൽ കിടക്കാതെ മകളെയും കൂട്ടി നടുമുറിയിൽ തന്നെ കിടന്നുറങ്ങി. നേരം വെളുത്തപ്പോൾ ഉണർന്ന് ജോലിക്ക് പോകേണ്ടേ എന്ന് ചിന്തിച്ചു. അപ്പോഴാണ് അത് ഒരു ഞായറാഴ്ചയാണ് എന്ന് ഓർമ്മ വന്നത്. കുറച്ചുനേരം കൂടി മകളുടെ കൂടെ അവിടെ കിടന്നിട്ട് പതുക്കെ എഴുന്നേറ്റ അടുക്കളയുടെ തിരക്കുകളിലേക്ക് കടന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.