തെരുവിൽ ഒരു നായയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ബാലന്റെ ചിത്രം കണ്ട് മനസ്സുരുകി ജനങ്ങൾ

തെരുവിൽ ഒരു ഒൻപതു പത്തു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർ നഗറിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു. വീടില്ലാതെ തെരുവിൽ കിടന്നുറങ്ങുന്ന കുട്ടിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ചിത്രം കണ്ട് ഒരുപാട് ആളുകളുടെ ഹൃദയം ഒന്ന് ഉരുകി.

   

അവന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നും അവൻ എങ്ങനെ ജീവിക്കുന്നു എന്നും അറിയാൻ ഏവർക്കും ആകാംക്ഷയായി. അങ്ങനെയാണ് അവന്റെ കഥ പുറംലോകം അറിയുന്നത്. അവന്റെ പേര് അങ്കിത്ത് എന്നാണ്. അവന് എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അവന്റെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ച് അവന്റെ അമ്മ പോയി. അന്ന് തൊട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പക്ഷേ അന്ന് തൊട്ട് അവന് കാവലായി ഡാനി എന്ന നായ ഉണ്ടായിരുന്നു. കുടുംബത്തിനെ കുറിച്ച് ചോദിക്കുമ്പോൾ അവന് വേറെ ഒന്നും അറിയില്ലായിരുന്നു.

ജീവിക്കാൻ വേണ്ടി രാവിലെ അവൻ ചായയും ബലൂണുകളും വിൽക്കും. ആ വിറ്റു കിട്ടുന്ന പൈസ അവൻ ഡാനിക്കും തനിക്കും വേണ്ടിയുള്ള ഭക്ഷണത്തിനും മറ്റും ഉപയോഗിക്കും. രാത്രിയാകുമ്പോൾ ഫുട്പാത്തുകളിൽ ഉറങ്ങും. പക്ഷേ അവന് ഒറ്റയ്ക്ക് കിടക്കാൻ ഭയമില്ല കാരണം ഡാനി എപ്പോഴും അവന് കാവലായി കൂടെയുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.