സപ്പോട്ട ഈ രീതിയിൽ കഴിക്കുന്നത് നല്ലതാണോ..!! ഈ കാര്യങ്ങൾ അറിയാതെ പോകരുത്…

ശരീരത്തിന് ഗുണം ചെയ്യുന്ന ഭക്ഷണ ശീലങ്ങൾ ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണശീലങ്ങളും ഉണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സപ്പോട്ട പഴത്തിന് ഗുണങ്ങളും അത് കുട്ടികൾക്ക് നൽകുന്നത് വഴി ലഭ്യമായ ഗുണങ്ങളെക്കുറിച്ച് ആണ്. ഇന്ന് നമുക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ നാചുറൽ ഷുഗർ അടങ്ങിയ പഴമാണ് സപ്പോട്ട. ഇതു കൂടാതെ ധാരാളം വൈറ്റമിൻ മിനറൽസ് എന്നിവ അടങ്ങിയ പഴം ആണ് ഇത്. വൈറ്റമിൻ എയും സിയും ആണ് ഏറ്റവും കൂടുതലായി ഇതിൽ അടങ്ങിയിട്ടുള്ളത്.

   

കൂടാതെ ധാരാളം ആന്റി ഓക്സിഡൻസ് ഇതിലടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക യാണെങ്കിൽ എല്ലാ ഗുണങ്ങളും ഒരുമിച്ച് ലഭിക്കുകയും അതുപോലെതന്നെ ദഹനവ്യവസ്ഥ കൃത്യമാക്കാൻ ഇത് സഹായിക്കുന്നു. കുട്ടികൾക്ക് 6 മാസം മുതൽ തന്നെ കൊടുക്കാവുന്ന ഒരു പഴം ആണ് ഇത്. എല്ലാ ദിവസവും കുട്ടികളുടെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുക യാണെങ്കിൽ അവരുടെ വയറ് സംബന്ധമായ യാതൊരു പ്രശ്നവും ഉണ്ടാകില്ല.

മാത്രമല്ല നല്ല എനർജി ലഭിക്കുകയും ചെയ്യും. അതുപോലെതന്നെ ഇതിലടങ്ങിയിട്ടുള്ള വൈറ്റമിൻസ് ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുകയും അതുവഴി എന്തെങ്കിലും തരത്തിൽ ഇൻഫെക്ഷൻ വരാൻ സാധ്യത ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. സാധാരണ കുട്ടികളിൽ എപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ജലദോഷം ഇതു മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.

ഇത് ഡയജഷൻ കൃത്യമാക്കാൻ സഹായിക്കുന്നു. കൂടാതെ ധാരാളം മിനറൽസ് അടങ്ങിയിട്ടുള്ള ഇതിൽ മഗ്നീഷ്യം സിങ്ക് കാൽസ്യം അയൺ കോപ്പർ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.