മുഖത്തെ ചുളിവ് മാറാനും മുടി വളരാനും കരൾ സംരക്ഷിക്കാനും ഇനി ചെമ്പരത്തി പൂവ് മതി

വളരെയധികം ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ചെമ്പരത്തി. മുഖത്തെ ചുളിവ് മാറാനും മുടി തഴച്ചു വളരാനും കരളിനെ സംരക്ഷിക്കാനും ചെമ്പരത്തി പൂവ് കൊണ്ടു സാധിക്കുന്നു. വളരെ ഏറെ വിശേഷ ഗുണങ്ങൾ ഉള്ള ഇ ചെമ്പരത്തി പൂവു കൊണ്ടുള്ള ഒരു പാനീയം ആണ് ഇത്. പോരാതെ ജലദോഷത്തിനും ഇത് വളരെ നല്ലതാണ്. ഒരു ചെമ്പരത്തി പൂവ് എടുത്തു നന്നായി കഴുകുക. രണ്ട് ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കുക.

   

250 എം എൽ ഗ്ലാസ് കൊണ്ട് രണ്ടു ഗ്ലാസ് വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് മൂന്നു ചെമ്പരത്തി ഇതൾ ഇടുക. 250 എംഎൽ ക്ലാസിന് പകരം വീട്ടിൽ ഉപയോഗിക്കുന്ന ഗ്ലാസ് കൊണ്ട് രണ്ട് ഗ്ലാസ് വെള്ളം എടുക്കാവുന്നതാണ്. എന്നിട്ട് നന്നായി ഇളക്കിക്കൊടുക്കുക അപ്പോൾ തന്നെ ചെമ്പരത്തിയുടെ ചുവന്ന കളർ ആ വെള്ളത്തിൽ കലരുന്നത് കാണാം.

ഇത് ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ്‌ കുടിക്കുക. നമ്മുടെ ചർമ്മത്തിന് ഏറെ നല്ല ഒരു ഡ്രിങ്ക് ആണ് ഇത്. കുട്ടികൾക്ക് ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഒരു 3 ഇതൾ മതിയാകും. മുതിർന്നവർക്ക് രണ്ടു ചെമ്പരത്തിയുടെ ഇതൾ എടുക്കാവുന്നതാണ്.

ഇ പാനീയം വളരെ തണുപ്പുള്ളതിനാൽ രാത്രി നേരം കുടിക്കാതിരിക്കുന്നതാണ് നല്ലത്. രാവിലെ ബ്രേക്ഫാസ്റ് നു ശേഷം ഒരു 11:00 മണിയോടുകൂടി കുടിക്കുന്നതാണ് നല്ലത്. തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki