സാധാരണ കാരനും നിർമ്മിക്കാം ഇനി കിടിലൻ വീട്…

വീട് നിർമ്മിക്കണമെന്ന ആഗ്രഹം എല്ലാവർക്കും ഒരുപോലെ കാണാൻ കഴിയുന്ന ഒന്നാണ്. സ്വന്തമായി ഒരു വീടു നിർമിക്കണം അതിൽ ഒരു ദിവസമെങ്കിലും കഴിയണം എന്നൊക്കെ എല്ലാവരും ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കുന്ന.

ഒരു കിടിലൻ വീടിന്റെ ഡിസൈനാണ് ഇവിടെ നൽകിയിരിക്കുന്നത്. ആറ് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് ഏതൊരാൾക്കും ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടായി നിർമ്മിക്കാവുന്ന ഒന്നാണ്. എത്ര ചിലവ് കുറഞ്ഞ രീതിയിൽ വീട് നിർമിക്കാൻ പ്ലാൻ ചെയ്താലും പണി തീരുമ്പോൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ചിലവ് ഉണ്ടാകുന്നത് കണ്ടുവരുന്നതാണ്.

ഇവിടെ ഇതാ 8 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന മനോഹരമായ വീട് ആണ് കാണാൻ കഴിയുക. വെറും 450 ചതുരശ്രഅടി മാത്രമാണ് ഈ വീടിന്റെ വിസ്തൃതി. വീടിന്റെ രണ്ടു ഭാഗത്ത് കൂടി റോഡ് പോകുന്നുണ്ട്. വീടിന്റെ രണ്ടു ഭാഗത്തുനിന്നും വ്യത്യസ്ത കാഴ്ചയാണ് വീടിന് ലഭിക്കുക. സോളിഡ് ബ്ലോക്കുകൾ കൊണ്ടാണ് സ്ട്രക്ചർ നിർമ്മിച്ചിരിക്കുന്നത്.

ലിവിങ് ഡൈനിങ് ഒരു അറ്റാച്ചഡ് ബെഡ്റൂം കിച്ചൻ എന്നിവയാണ് വീട്ടിൽ നൽകിയിരിക്കുന്നത്. വുഡൻ ഫിനിഷ് ലഭിക്കുന്ന വെട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ് ചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സ്ട്രക്ചറും ഫർണിച്ചറും ഉൾപ്പെടെ ആറു ലക്ഷം രൂപയാണ് വീടിന് ചിലവായത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.