റെയിൽവേ സ്റ്റേഷനിൽ ബോധരഹിതയായി കിടന്ന തന്റെ അമ്മയെ രക്ഷിക്കാനായി ആ രണ്ടു വയസ്സുകാരി ചെയ്തത് കണ്ട് ജനങ്ങൾ ഞെട്ടി

ബോധമില്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ രണ്ടു വയസ്സുകാരി ചെയ്തത് കണ്ടു ആളുകൾ ഞെട്ടി. ചില സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തികൾ നമ്മെ തന്നെ അത്ഭുതപ്പെടുത്തും. അപകടങ്ങൾ എന്താണെന്ന് പോലും മനസ്സിലാകാത്ത പ്രായത്തിൽ രണ്ടു വയസ്സുള്ള ഒരു പെൺകുഞ്ഞ് അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായിരിക്കുകയാണ് ഇപ്പോൾ.

   

ഉത്തർപ്രദേശിലെ മൊറാറാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ബോധരഹിതയായ അമ്മയുടെ ജീവൻ രക്ഷിച്ച കുഞ്ഞിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ ലോകം. അമ്മ ബോധരഹിതയായി കിടക്കുന്നത് ഒന്നും മനസ്സിലാകാതെ ആ രണ്ടു വയസ്സുകാരി ആദ്യം പേടിച്ച് കരഞ്ഞു. ശേഷം പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയുടെ അരികിൽ എത്തി.

എന്നിട്ട് അവരുടെ കൈപിടിച്ച് അമ്മയുടെ അരികിൽ എത്തിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ പിറകിൽ വന്ന പോലീസ് ഉദ്യോഗസ്ഥർ ആ അമ്മയെ രക്ഷിക്കുകയായിരുന്നു. പിച്ചവെച്ച് നടക്കുന്ന ഈ കുഞ്ഞിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.

അമ്മയ്ക്ക് അരികിൽ മറ്റൊരു പിഞ്ചുകുഞ്ഞ് കൂടി ഉണ്ടായിരുന്നു. റെയിൽവേ പോലീസ് ഉടൻതന്നെ സ്ത്രീയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഉടനടി ജില്ലാ ആശുപത്രിയിൽ എത്തിച്ചതായി ആർപിഎഫ് ഉദ്യോഗസ്ഥൻ മനോജ് കുമാർ അറിയിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയ ആ രണ്ടു വയസ്സുകാരിക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.