ഒരു ലക്ഷം രൂപയ്ക്ക് വീടോ… അറിഞ്ഞില്ലല്ലോ ഇത്…

എല്ലാവരും വലിയ ആഡംബരപൂർണമായ വീട് നിർമ്മിക്കുന്ന വരല്ല. ചിലരെങ്കിലും കയറി താമസിക്കാൻ ഒരു വീട് മതി എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഒരു ചെറിയ വീട് ആഗ്രഹിക്കുന്നവർ ഇന്നത്തെ കാലത്ത് നിരവധിയാണ്. അത്തരക്കാർക്ക് കുറഞ്ഞ ചെലവിൽ എങ്ങനെ ഒരു വീട് നിർമ്മിക്കാം എന്നാണ് ഇവിടെ പറയുന്നത്.

   

ഒരു ലക്ഷം രൂപ മാത്രം ചെലവാക്കി ഒരു വീട്. ഇത് കേട്ടാൽ പലർക്കും ഞെട്ടൽ ആയിരിക്കും. ലക്ഷങ്ങൾ കൂട്ടിവെച്ച് മാത്രമേ വീട് പണിയാൻ കഴിയു എന്നാണ് പലരുടെയും ധാരണ. വെറും ഒന്നേകാൽ സെന്റ് സ്ഥലത്ത് 360 സ്ക്വയർഫീറ്റ് ഉള്ള ഈ വീട് പണിയാൻ ആകെ ചിലവായത് കൃത്യമായി പറയുകയാണെങ്കിൽ 95,000 രൂപ മാത്രമാണ്.

വാടക വീട്ടിൽ താമസിക്കുന്നവർക്ക് വാടകയും മറ്റു വീട്ടു ചെലവുകളും ആയി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരന്റെ വീടിനെക്കുറിചുള്ള സ്വപ്നങ്ങളെ ഇനി ഒരു ലക്ഷം രൂപയുടെ വീട് എന്ന യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവിടാം. ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള.

4000 അല്ലെങ്കിൽ 5000 മാസ വരുമാനം ഉള്ള ഒരാൾ 100000 രൂപ ദീർഘകാല ഭവനവായ്പ എടുത്താൽ ഈ ഭവനം നിർമ്മിച്ച് എടുക്കാവുന്നതാണ്. കുറഞ്ഞ പലിശയിൽ തന്നെ ഈ ഭവന നിർമ്മാണം പൂർത്തിയാക്കാനും സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.