മരണപ്പെട്ട യാചകന്റെ വസതിയിൽ ചെന്ന ഉദ്യോഗസ്ഥർ കണ്ട ഞെട്ടിക്കുന്ന കാഴ്ച…

നാമെല്ലാവരും വളരെ താഴ്ന്ന നിലയിൽ ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് യാചകർ. ഈ യാചകരെ കാണുമ്പോൾ നമുക്ക് അല്പം വെറുപ്പു തോന്നാറുണ്ട്. നമ്മളെക്കാൾ ഒട്ടും കുറഞ്ഞവരാണ് അവർ എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. ഗോവണ്ടി റെയിൽവേസ്റ്റേഷന് സമീപമുള്ള ഗോവണ്ടി ചേരിയിൽ 62 വയസ്സുകാരനായ ആസാദ് എന്ന് പേരുള്ള ഒരു യാചകൻ താമസിച്ചിരുന്നു. അദ്ദേഹം ടാർപോളിൻ കൊണ്ട് മറച്ച ഒരു കുടിലിലാണ് താമസിച്ചിരുന്നത്.

   

അദ്ദേഹം ദിവസവും റെയിൽവേ സ്റ്റേഷന് സമീപത്തായി ഭിക്ഷ യാചിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പെട്ടെന്ന് റെയിൽവേ പാളം മുറിച്ചു കിടക്കുന്നതിനിടയിൽ വെച്ച് ഒരു തീവണ്ടി തട്ടി അദ്ദേഹം മരണപ്പെടുകയാണ് ഉണ്ടായത്. അവിടെയുണ്ടായിരുന്ന അധികൃതർ അദ്ദേഹത്തിൻറെ മരണശേഷം അദ്ദേഹം താമസിച്ചിരുന്ന കുടിലിലേക്ക് ചെന്നു. അവിടെയുണ്ടായിരുന്ന കുടിലിന്റെ മുകളിലുള്ള ടാർപോളിലേക്ക് അകത്ത് പ്രവേശിച്ച അവർ സത്യത്തിൽ ഞെട്ടുകയായിരുന്നു.

ബക്കറ്റുകളിലും പല പാത്രങ്ങളിലും നിറച്ചുവെച്ച നാണയങ്ങൾ ഉണ്ടായിരുന്നു. ഒരു ഡസനോളം പോലീസുകാരും ഉദ്യോഗസ്ഥരും പരിശ്രമിച്ച് എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ആ പണം 1.77 ലക്ഷം രൂപയുടെ നാണയം ഉണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിൻറെ കുടിലിൽ നിന്ന് അനേകം ചെക്കുകളും പാസ്ബുക്കുകളും കണ്ടെത്താനായി സാധിച്ചു. പരിശോധനയ്ക്കിടയിൽ അദ്ദേഹത്തിൻറെ സ്ഥിരനിക്ഷേപമായി 8.77 ലക്ഷം രൂപ ഉണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിൻറെ പാസ്ബുക്കിൽ ബാങ്ക് ബാലൻസ് ആയി 96 ആയിരം രൂപ ഉണ്ടായിരുന്നു.

കൂടാതെ അദ്ദേഹത്തിന് ആധാർ കാർഡും ഉണ്ടായിരുന്നു. അങ്ങനെ ആകെ തുകയായി അദ്ദേഹത്തിൻറെ സമ്പാദ്യം 11.5 ലക്ഷം രൂപ ആയിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ രാജസ്ഥാൻ സ്വദേശിയാണ് ആസാദ് എന്ന് മനസ്സിലാക്കാനായി സാധിച്ചു. അദ്ദേഹത്തിൻറെ സമ്പാദ്യത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിൻറെ സ്വന്തക്കാർക്ക് വിട്ടു നൽകും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.