സെയിൽസ് ഗേൾ നീട്ടിപ്പിടിച്ച വസ്ത്രവും നോക്കി കണ്ണുമിഴിച്ച് ഇരിക്കുകയാണ് ലത. ഒപ്പം കാവ്യമോളും ഉണ്ട്. അവിടെയുള്ള വസ്ത്രങ്ങൾക്കൊന്നും തങ്ങൾ കൊണ്ടുവന്ന വിലയിൽ ഒതുങ്ങി നിൽക്കില്ല എന്ന് മനസ്സിലാക്കിയ അവർ വല്ലാതെ പരിഭ്രമിച്ചു. മുഴുവനായും എയർകണ്ടീഷൻ ചെയ്ത ആ മുറിയിൽ ഇരിക്കുമ്പോഴും അവരുടെ ചുണ്ടിനും മീതെ വിയർപ്പ് കണങ്ങൾ പൊടിയുകയായിരുന്നു. അയാൾ തന്റെ കക്ഷത്തിരിക്കുന്ന ബാഗ് ഒന്നുകൂടി മുറുക്കെ പിടിച്ചു.
അതിൽ പരിശോധിച്ചു പണം ഉണ്ടല്ലോ എന്ന് ഉറപ്പുവരുത്തി. എന്നാൽ അവിടെ അവർ കാണിച്ചുതന്ന വസ്ത്രങ്ങൾ ഒന്നും ആ പണം കൊണ്ട് തികയില്ലായിരുന്നു. ഇതിലും കുറഞ്ഞ വിലയ്ക്കുള്ള വസ്ത്രങ്ങൾ ഇല്ലേ എന്ന് ലത അവരോട് ചോദിച്ചു. അപമാനം കൊണ്ട് കാവ്യ മോൾ ശിരസ്സു കുനിച്ചാണ് ഇരുന്നിരുന്നത്. അല്പം കൂടി കുറഞ്ഞ വിലയിലുള്ളത് കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് സെയിൽസ്ഗേൾ പിന്നെയും തുണിത്തരങ്ങൾ കൊണ്ടുവന്നു.
എന്നാൽ അവയ്ക്കും വളരെയധികം വില ഉണ്ടായിരുന്നു. അപ്പോൾ സെയിൽസ് ഗേൾ അവരോട് പറഞ്ഞു. തീരെ വിലകുറഞ്ഞ വസ്ത്രങ്ങൾ നിങ്ങൾ വാങ്ങിയാൽ ഒറ്റ അലക്കിന് തന്നെ അവയുടെ ചായം ഇളകി പോകും എന്ന്. എന്നാലും കുഴപ്പമില്ല എന്ന് ലത പറഞ്ഞു. കാരണം കാവ്യമോളുടെ വിവാഹം അടുത്തെത്തിയിരിക്കുന്നു. വിവാഹാവശ്യത്തിനുള്ള വസ്ത്രങ്ങളെല്ലാം തന്നെ ചെക്കന്റെ വീട്ടുകാർ എടുക്കുമെങ്കിലും വീട്ടിൽ ഇടാനായി അത്യാവശ്യമുള്ളതെങ്കിലും തങ്ങൾ വാങ്ങേണ്ടെ എന്ന് കരുതിയിട്ടാണ് അവർ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് എത്തിയിരിക്കുന്നത്.
പെട്ടെന്ന് തന്നെ മറ്റൊരു സെയിൽസ് ഗേൾ അവിടെ ഉണ്ടായിരുന്ന പെണ്ണിന്റെ അടുത്തേക്ക് വരികയും അവരുടെ ചെവിയിൽ എന്തോ പറയുകയും ചെയ്തു. ഇരുവരും ചേർന്ന് അല്പം മാറി എങ്ങോട്ടോ പോയി. പിന്നെ അവർ കുറച്ച് നല്ല വസ്ത്രങ്ങൾ കൊണ്ടുവന്നു. തെരുവിൽ കൂട്ടിയിട്ട് വിൽക്കുന്ന വസ്ത്രങ്ങളേക്കാൾ വില കുറവായിരുന്നു അതിനെ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.