എത്ര കറുത്ത ചുണ്ടുകൾ ആണെങ്കിലുംനല്ല തുടു തുടുത്ത ചുവപ്പ് നിറമായി മാറും…അതിനായി ബീറ്റ്റൂട്ട് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.

എല്ലാവർക്കും യൂസ്ഫുൾ ആയിട്ടുള്ള ഒരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. മിക്ക ആളുകളും ലിപ്ബാം ഉപയോഗിക്കുന്ന വ്യക്തികളാണ്. സാധാരണ എല്ലാവരും ലിപ്ബാം വാങ്ങിക്കുന്നത് പുറമെ നിന്ന് തന്നെയായിരിക്കും. തുടർച്ചയായി ലിബാമുകൾ ഉപയോഗിക്കുബോൾ ചുവന്ന ചുണ്ടുകൾ കറുത്ത നിറത്തിൽ ആകുന്നു. ഒരുപക്ഷേ അതിൽ ഉപയോഗിക്കുന്ന കെമിക്കൽസ് കൊണ്ട് ആയിരിക്കാം ചുണ്ടുകൾ കറക്കുവാൻ കാരണമാവുന്നത്.

കെമിക്കൽസ് ഒന്നും ഉപയോഗിക്കാതെ നല്ല ചുവന്ന നിറത്തിലുള്ള ലിപ്ബാം തയാറാക്കാവുന്നതാണ്. അത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനായി നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ആവശ്യമായ നാച്ചുറൽ ലിപ്ബാം തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു ലിപ്ബാം തയ്യാറാക്കി എടുക്കുവാൻ മൂന്ന് ബീറ്റ്റൂട്ട് ആണ് ആവശ്യമായി വരുന്നത്.

ഇത് മിക്സിയുടെ ജാറിലിട്ട് നല്ല രീതിയിൽ ഒന്ന് അടിച്ചെടുക്കാം. ശേഷം അരിപ്പ വെച് ഇതിന്റെ സത്ത് മറ്റൊരു പാത്രത്തിലേക്ക് എടുക്കാവുന്നതാണ്. ഇനിയൊരു ചട്ടി അടുപ്പിൽ വച്ച് നമുക്ക് കിട്ടിയ ഒന്ന് വറ്റിച്ച് എടുക്കാവുന്നതാണ്. വറ്റിച്ച് അവസാനം ഒരു ടീസ്പൂണോളമായി സത്ത് നമുക്ക് കിട്ടും. ഇതിനെ ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി കൊടുക്കാവുന്നതാണ്.

ചെറിയ ചൂടിൽ തന്നെ ഒരു ടേബിൾ സ്പൂണോളം നെയ്യും കൂടി ഒഴിച്ചു കൊടുത്ത്‌ നന്നായി മിക്സ് ആക്കി കൊടുക്കാം. ചെറിയ കുട്ടികൾക്കും ഈ ഒരു ലിപ്ബാം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ എല്ലാ ദിവസവും ഈയൊരു ബീറ്റ് ഉപയോഗിച്ചു നോക്കൂ എത്രകാലത്ത് ചുണ്ടുകൾ ആണെങ്കിലും നല്ല ചുവന്ന നിറത്തിൽ മാറുന്നത് കാണാം.