ലക്ഷ്മി പ്രിയയും റോബിനും എല്ലാം തുറന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ പരസ്പരം..

ബിഗ് ബോസ് സീസൺ ഫോർ എന്നത് എല്ലാവർക്കും ചിരിച്ചും വ്യത്യസ്തമായ ഒരു റിയാലിറ്റി ഷോ തന്നെയായിരുന്നു. ബിഗ് ബോസ് തുടങ്ങിയിട്ട് ഇപ്പോൾ നാലാമത്തെ സീസൺ ആയെങ്കിലും ഇത് തികച്ചും വ്യത്യസ്തമായാണ് ആളുകൾ ഏറ്റെടുത്തിരുന്നത്. ഇതിന് വൻ പ്രചാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബിഗ്ഗ്ബോസ് വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ ഫോർ ഗ്രാൻഡ്ഫിനാലെ എത്തിയിരിക്കുകയാണ്. ഗ്രാൻഡ്ഫിനാലെ ഒരുക്കങ്ങൾ ഇപ്പോൾ അടുത്തിരിക്കുന്നു.

അപ്പോഴിതാ എല്ലാ മത്സരാർത്ഥികളും തങ്ങൾ പരസ്പരം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഏറ്റുപറഞ്ഞ് പൊട്ടിക്കരയുന്ന നിമിഷങ്ങൾ ഒരുപാട് കാണാൻ സാധിക്കുന്നുണ്ട്. ആദ്യമായ് റിയാസും ലക്ഷ്മിയും പരസ്പരം കെട്ടിപ്പിടിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന രംഗങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ ഇവർ വീടിനകത്ത് ബദ്ധ ശത്രുക്കൾ തന്നെയായിരുന്നു. എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ എതിർത്തും പൊരുതിയും ആണ് ആ വീടുകളിൽ കഴിഞ്ഞു പോന്നിരുന്നത്.

എന്നാൽ ബിഗ്ബോസ് വീട്ടിൽ ഏറ്റവും തരംഗമായ ഒരാളാണ് ഡോക്ടർ റോബിൻ. റോബിന് വീട്ടിനുള്ളിലെ ഉള്ളതിനേക്കാൾ പ്രചാരം വീടിനു പുറത്തു നിന്നും ലഭിച്ചു. ഇപ്പോഴത് ഗ്രാൻഡ്ഫിനാല യുടെ ഭാഗമായി എല്ലാ മത്സരാർത്ഥികളും തിരിച്ച് ബിഗ് ബോസ് വീടിനുള്ളിൽ കയറി ഇരിക്കുകയാണ്. എന്നാൽ ഇപ്പോൾ വൈറലായി കൊണ്ടിരുന്നത് ലക്ഷ്മി പ്രിയയും റോബിൻ തമ്മിൽ ഉള്ള ചർച്ചകൾ ആണ്. അവർ ഇരുവരും പരസ്പരം കഴിഞ്ഞുപോയ കാര്യങ്ങൾ പങ്കുവയ്ക്കുകയും.

ലക്ഷ്മിപ്രിയ പൊട്ടിക്കരയുകയും ചെയ്തു. മറ്റാർക്കും അറിയാത്തൊരു റോബിനെ എനിക്കറിയാം എന്നും ഞാൻ നിന്നെ നേരത്തെ കണ്ടിട്ടില്ലെന്നും ഉള്ള തുറന്നപറച്ചിലിലൂടെ ആണ് ലക്ഷ്മിപ്രിയ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.കഴിഞ്ഞുപോയ കാര്യങ്ങൾ ഓരോന്നും പരസ്പരം പറഞ്ഞുകൊണ്ടായിരുന്നു ഇവരുടെ സംഭാഷണം.ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.