കുറഞ്ഞ ചെലവിൽ വീട് വേണോ… ഈ വീഡിയോ കാണൂ…

വീട് നിർമ്മാണം എന്നു പറയുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ബജറ്റ് കാര്യത്തിലും വീടിന്റെ ഡിസൈൻ കാര്യത്തിലും ഒരുപാട് കാര്യങ്ങൾ ആലോചിക്കാനും ചിന്തിക്കാനും തീരുമാനമെടുക്കാനും ഉണ്ട്. എന്തൊക്കെ ചിലവു കുറയ്ക്കാൻ ശ്രമിച്ചാലും പലപ്പോഴും വിചാരിച്ച ബഡ്ജറ്റ് നേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.

1200 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടിന്റെ പ്ലാനും എലിവേഷനും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ നല്ല ത്രീഡി ഡിസൈനിൽ ആണ് വീട് നിർമിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള എല്ലാം സജ്ജീകരണങ്ങളും വീട്ടിൽ നൽകിയിട്ടുണ്ട്. ഒറ്റ നിലയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

1206 സ്ക്വയർ ഫീറ്റ് ആണ് ആകെ വിസ്തൃതി. വീടിനോട് ചേർന്ന് തന്നെ കാർപോർച്ച് നൽകിയിട്ടുണ്ട്. ചെറിയ സിറ്റൗട്ട് ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. പിന്നീട് ലിവിങ് ഏരിയയിൽ നിന്ന് ഡൈനിങ് ഹാൾ ലേക്ക് പ്രവേശിക്കുന്നു. ഡൈനിങ് ഹാളിൽ നിന്നാണ് മറ്റു റൂമുകളിലേക്ക് പ്രവേശനം നൽകിയിരിക്കുന്നത്.

കിച്ചൻ വർക്ക് ഏരിയ എന്നിവയും വീട്ടിൽ നൽകിയിട്ടുണ്ട്. 2 ബെഡ് റൂമുകളാണ് നൽകിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് ബെഡ്റൂമുകൾ നൽകിയിരിക്കുന്നത്. എല്ലാ സൗകര്യത്തോടു കൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.