ഈ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം എത്ര ദൃഢമാണെന്ന് മുംബൈയിൽ നടന്ന ഈ സംഭവത്തിലൂടെ ഏറെ വ്യക്തമാണ്. മുംബൈ താനയിലെ കർപ്പറ്റ് വാടയിലെ മൂർദ്ധപാധ്വാ വനത്തിൽ രണ്ട് സഹോദരങ്ങൾ കളിക്കുകയായിരുന്നു. അവധിക്കാലം ആയതോടുകൂടി മുത്തശ്ശിയുടെ വീട്ടിൽ നിൽക്കാൻ പോയതായിരുന്നു ഈ സഹോദരങ്ങൾ. ഏഴ് വയസ്സുള്ള അനിയനും 14 വയസ്സുള്ള ജ്യേഷ്ഠനും കാട്ടിലെ പഴങ്ങൾ പറിച്ചും കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു.
ഇതേസമയം ഇവരുടെ മുത്തശ്ശി സമീപത്തുള്ള വനത്തിൽ വിറകൊടിക്കുകയും പണികൾ ചെയ്യുകയും ആയിരുന്നു. ഇതേസമയം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അടുത്തേക്ക് ഒരു പുലി പാഞ്ഞ് അടുക്കുകയും ഏഴ് വയസ്സുകാരൻ അനിയന് നേരെ ചാടി വീഴുകയും ചെയ്തു. എന്നാൽ 14 വയസ്സുകാരൻ ജേഷ്ഠൻ പേടിക്കാനോ അനിയനെ തനിച്ചാക്കി അവിടെനിന്ന് ഓടിപ്പോകാനോ സ്വരക്ഷ സ്വീകരിക്കാനോ നിന്നില്ല. അവൻ ഒരു വടിയെടുത്ത് പുലിയെ തലങ്ങും വിലങ്ങും തല്ലാനായി ആരംഭിച്ചു.
എന്നാൽ പുലിയുടെ പരാക്രമത്തിൽ ഈ കുഞ്ഞ് അടി നിർത്താൻ തയ്യാറായില്ല. തന്റെ അനുജനെ എത്രയും പെട്ടെന്ന് രക്ഷിക്കുക എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ ലക്ഷ്യം. അതുകൊണ്ട് തന്നെ പുലിയെ കണ്ട് ഭയപ്പെട്ട് നിൽക്കാതെ അവൻ പുലിയെ അടിക്കാനായി ആരംഭിച്ചു. അവൻ പുലിയെ അടിക്കുന്നതിൽ നിന്ന് വിമുഖത പ്രകടിപ്പിച്ചില്ല. ഈ കുട്ടിയുടെ പ്രതികരണത്തിൽ സഹിക്കാൻ വയ്യാതെ പുലി പിൺമടങ്ങുകയായിരുന്നു. തന്റെ സഹോദരനെ രക്ഷിച്ചതിൽ ഈ 14 വയസ്സുകാരന്റെ പങ്ക് വളരെ വലുതാണ്.
കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്ന മുത്തശ്ശിയും അയൽവാസികളും ആയുധങ്ങളുമായി എത്തുകയും പുലിയെ പ്രതിരോധിക്കുകയും ചെയ്തു. ഇതുകൂടിയായപ്പോൾ പുലി പിൻമടങ്ങുകയായിരുന്നു. ഇരു കുട്ടികളെയും ആശുപത്രിയിൽഎത്തിക്കുകയും ചെയ്തു. ചെറിയ പോറലുകൾ അല്ലാതെ ഇരുവരുടെയും ശരീരത്തിൽ സാരമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.