കിഡ്നി സ്റ്റോൺ ലക്ഷണം ഉണ്ടോ… ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം…

കിഡ്നി സ്റ്റോൺ ഇന്നത്തെ കാലത്ത് നിരവധി പേരിൽ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും കിഡ്നി സ്റ്റോൺ തുടക്കത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ തുടക്കത്തിൽ തന്നെ ചികിത്സ നൽകാനും കഴിയാതെ വരാറുണ്ട്. കൃത്യമായ ആഹാര രീതിയിലൂടെയും വെള്ളം കുടിക്കുന്നത് വഴിയും കിഡ്നി സ്റ്റോൺ വരാതെ നോക്കാവുന്നതാണ്. എങ്കിലും പല സാഹചര്യങ്ങളിലും കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കിഡ്നി സ്റ്റോൺ ഒരു പ്രാവശ്യം വന്നു കഴിഞ്ഞാൽ വീണ്ടും വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വളരെ കുറഞ്ഞ നാളുകൾ കൊണ്ട് നിങ്ങൾ ഒരുപാട് നാളായി അനുഭവിച്ചുവരുന്ന കിഡ്നി സ്റ്റോൺ എങ്ങനെ ഇല്ലാതാക്കാം എന്നാണ്. സാധാരണ കിഡ്നി സ്റ്റോൺ വരാനുള്ള കാരണം മൂത്രത്തിൽ കാൽസ്യം കാർബണേറ്റ് ഫോസ്ഫറസ് യൂറിക്കാസിഡ് തുടങ്ങിയ ഘടകങ്ങൾ അടിഞ്ഞു കൂടുന്നതാണ്.

ഇതുകൂടാതെ കടയിൽ പോയി വാങ്ങി കഴിക്കുന്ന ആന്റിബയോട്ടിക്കുകൾ കാൽസ്യം ഗുളികകൾ എന്നിവയെല്ലാം കിഡ്നി സ്റ്റോൺ വരാനുള്ള ഒരു കാരണമാണ്. പലപ്പോഴും തലവേദന വരുമ്പോഴും ഗ്യാസ് പ്രശ്നങ്ങൾ വരുമ്പോഴും ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക് ഗുളികകൾ വാങ്ങി കഴിക്കാറുണ്ട് ഇത്തരം പ്രവർത്തികളും കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത തന്നെയാണ്. ഇതൊന്നുമല്ലാതെ നാം കഴിക്കുന്ന ആഹാര രീതി മൂലവും കിഡ്നി സ്റ്റോൺ വരാറുണ്ട്.

വീട്ടിൽ തന്നെ ഇരുന്ന് കിഡ്നി സ്റ്റോൺ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കല്ലുരുക്കി എന്ന ഔഷധ സസ്യം ഉപയോഗിച്ച് മാറ്റാവുന്നതാണ് ഈ അസുഖം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.