നമ്മുടെ വീട്ടിലോ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും വളരെ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് കറ്റാർവാഴ. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പലരും ഗാർഡൻ മനോഹരമാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ആരോഗ്യപരവും സൗന്ദര്യപരവുമായ ഗുണങ്ങൾ എന്തെല്ലാമാണ് ഇവിടെ പറയുന്നത്. വളരെയേറെ ഔഷധഗുണമുള്ള ഒന്നാണ് കറ്റാർവാഴ. ആയുർവേദത്തിലും ഹോമിയോപ്പതിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
ഇതിന്റെ ഇലകളിൽ നിറഞ്ഞിട്ടുള്ള ജെല്ലിൽ പലതരത്തിലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ വിറ്റാമിനുകൾ അമിനോ ആസിഡുകൾ ഇരുമ്പ് മാംഗനീസ് കാൽസ് എന്നിവയും അടങ്ങിയിട്ടുണ്ട്. വിപണിയിൽ നിന്ന് ലഭ്യമായിട്ടുള്ള മിക്ക ക്ലൻസറുകളുടെയും മോയ്സ്റ്ററൈസുകളുടെയും പ്രധാനപ്പെട്ട ഘടകമാണ് ഇത്. ഒരു ആന്റി ഓക്സിഡന്റ് കൂടിയാണ് ഇത്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പൂപ്പൽ ബാക്ടീരിയ എന്നിവ ചെറുക്കാനും ഇതിന് കഴിവുണ്ട്. മുഖത്തെ കറുത്ത പാടുകൾ മാറ്റിയെടുക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ് കറ്റാർവാഴ ജെൽ. അല്പം കറ്റാർവാഴ ജെൽ തുളസിയില നീര് പൊതിനയില നീര് എന്നിവ ഓരോ ടീസ്പൂൺ വീതം എടുക്കുക. ആഴ്ചയിൽ രണ്ട് തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തുള്ള കറുത്ത പാടുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു.
മുഖത്തലങ്ങളിലുള്ള കറുപ്പ് മാറ്റുന്നതിനും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴ നീര് തൈര് മുൾട്ടാണി മിട്ടി എന്നിവ തുല്യ അളവിൽ യോജിപ്പിച്ച് തലയിൽ പുരട്ടി മുപ്പത് മിനുട്ടിന് ശേഷം കഴുകി കളയണത്തിൽ മുടിയുടെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.