നിരവധി ഗുണങ്ങളുടെ കലവറയാണ് കറ്റാർവാഴ. എന്നാൽ കറ്റാർവാഴയുടെ ഇത്രയേറെ ഗുണങ്ങൾ പലരും അറിയാതെ പോകാറുണ്ട്. ഇത്തരത്തിലുള്ള ചില ഗുണകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇവ കൃത്യമായി റിസൾട്ട് നൽകണമെന്നില്ല.
രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് കറ്റാർ വാഴ പ്രയോഗം നടത്തിയ നിരവധി ഗുണങ്ങളാണ്. ഇന്ന് മാർക്കറ്റിൽ നിന്ന് സുലഭമായി ലഭിക്കുന്ന കൃത്രിമ ക്രീമുകൾ ഉപയോഗിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ പലപ്പോഴും പലരും മറന്നു പോവുകയാണ്. ഇതൊന്നുമല്ലാതെ കിടക്കാൻ നേരം കറ്റാർവാഴ ജെൽ മുഖത്തു പുരട്ടി നോക്കൂ. കറ്റാർവാഴ ഉണ്ടെങ്കിൽ അതിന്റെ ഉൾഭാഗത്തെ ജെൽ എടുത്ത് കുറച്ച് സമയം മസാജ് ചെയ്യുക.
പിന്നീട് കിടക്കാം. മുഖത്തെ ചുളിവുകൾ നീക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത്. ഇതിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ഇറുക്കം നൽകുന്ന കോളേജിൻ ഉല്പാദനത്തിന് സഹായിച്ച് മുഖത്തുണ്ടാകുന്ന ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പ്രായക്കുറവ് തോന്നിപ്പിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്.
കണ്ണിനടിയിൽ ഉണ്ടാവുന്ന കറുപ്പുനിറം മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.