Hair Will Be Stronger : മുടി പൊട്ടി പോവുക, അകാലനര, മുടി കൊഴിച്ചിൽ എന്നിങ്ങനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കവും ബലവും നൽകുന്ന ഒരു അടിപൊളി ഹെന്ന തയ്യാറാക്കി എടുക്കുന്നതിന് കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഹെന്ന തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. ഹെന്ന തയ്യാറാക്കാൻ ആയിട്ട് ആദ്യം തന്നെ അല്പം ഹെന്ന പൗഡർ എടുക്കുക.
രാസവസ്തുക്കൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല അതുകൊണ്ടുതന്നെ കെമിക്കലുകളുടെ അലർജിയുള്ള എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. മറ്റു ഹെയർ കളറുകൾ വാങ്ങി ഉപയോഗിച്ചു കഴിഞ്ഞാൽ അതിനകത്ത് ഒരുപാട് രാസവസ്തുക്കൾ ആണ് അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ തലയോട്ടിക്കും തലമുടിക്കും എല്ലാം ഒരുപാട് ദോഷം ചെയുന്നു. മുടിയുടെ വേര് മുതൽ അറ്റം വരെ മുടി നല്ല സ്ട്രോങ്ങ് ആക്കുകയും മുടിക്ക് എല്ലാം നല്ല ന്യൂട്രീഷൻ നൽകുകയും ചെയ്യും.
അപ്പോൾ ആദ്യം തന്നെ ഒരു ബൗളിലേക്ക് അല്പം ഹെന്ന പൗഡർ ചേർത്ത് കൊടുക്കാം. ഇരുമ്പ് ചട്ടി ഉണ്ടെങ്കിൽ അതിൽ ഹെന്ന തയ്യാറാക്കുന്നതാണ് ഏറെ നല്ലത്. ഇനി ഇതിലേക്ക് രണ്ട് സ്പൂൺ ഓളം നെല്ലിക്കാപ്പൊടി കൂടിയും ചേർക്കാം. തലമുടിക്ക് നല്ല കറുപ്പ് നിറവും അതുപോലെതന്നെ നല്ല ആരോഗ്യവും നൽകുന്നു. ശേഷം നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം.
തുടർന്ന് ഇതിലേക്ക് ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കാം. തലയോട്ടി ക്ലീൻ ആക്കിയ വെക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ നീര് ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. തുടർന്ന് ഇതിലേക്ക് നാല് ടീസ്പൂൺ ഓളം തൈര് ചേർക്കാം. തൈര് തലമുടിയെ നല്ലപോലെ സിൽക്കി ആക്കുന്ന ഒന്നാണ്. ഇനി നല്ലപോലെ മിക്സ് ചെയ്തു കൊടുക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.