ചെറുപ്പത്തിലെ പഠിക്കാൻ വളരെ ഇഷ്ടമായിരുന്നു എനിക്ക്. പഠിച്ച് ഒരു ഡോക്ടർ ആവണം എന്നതായിരുന്നു എൻറെ ഏറ്റവും വലിയ ആഗ്രഹം. എൻറെ അപ്പനും അമ്മയും സാധുക്കളായിരുന്നു. അസുഖത്തിനിടയിലും പണിക്ക് പോയി വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ഞങ്ങൾ രണ്ടു പെൺമക്കളെയും അപ്പനും അമ്മയും പോറ്റിയിരുന്നത്. എന്നാൽ അപ്പനെ വയ്യാതായപ്പോൾ ഞങ്ങളെ പഠിപ്പിക്കാൻ വീട്ടിൽ ബുദ്ധിമുട്ടായി. എന്തിനു പറയുന്നു ദിവസം കഴിഞ്ഞുപോകുന്നത് തന്നെ വളരെ കഷ്ടപ്പെട്ടു കൊണ്ടായിരുന്നു.
ഡോക്ടറാവാൻ ആഗ്രഹിച്ച എനിക്ക് നഴ്സിംഗ് പഠനത്തിനാണ് സീറ്റ് ലഭിച്ചത്. അല്ലെങ്കിലും ഒരുപാട് പണം ചെലവാക്കിയ ഡോക്ടർ ആവാൻ എനിക്ക് സാധിക്കുമായിരുന്നില്ല. എന്നിട്ട് പോലും അവസാനവർഷം നേഴ്സിങ് ഫീസ് അടയ്ക്കാൻ പണം ഇല്ലാതെ തിരിഞ്ഞപ്പോൾ അമ്മയുടെ അടുത്ത് കരഞ്ഞു പറഞ്ഞു എങ്ങനെയെങ്കിലും എനിക്ക് ഫീസ് അടയ്ക്കണം എന്ന്. അവസാനം അമ്മ എന്നോട് ചോദിച്ചു എങ്ങനെയാണ് മോളെ ഞാൻ ഫീസ് അടയ്ക്കുക. അവസാനമായി ഈ വീടാണ് നമുക്കുള്ളത്.
ഇതുകൂടി അടച്ചാൽ എന്തെങ്കിലും തട്ടുകേട് വന്നാൽ നിൻറെ അനിയത്തിയെയും കൊണ്ട് നമ്മൾ എവിടേക്കാണ് പോവുക എന്ന്. അങ്ങനെയിരിക്കുമ്പോഴാണ് അമ്മയുടെ അടുത്ത് ഞാൻ ഇളയച്ഛന്റെ കാര്യം ചോദിച്ചത്. അവിടെ പോയി അല്പം കടം ചോദിക്കട്ടെ എന്ന് അമ്മയോട് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു വേണ്ട മോളെ അവർക്ക് ഏറെ പണം ഉണ്ടെങ്കിലും ഒരിക്കലും അവർ തരികയില്ല.
മാത്രമല്ല ഇത് നിന്റെ അപ്പൻ അറിഞ്ഞാൽ വല്ലാത്ത വിഷമം ആവുകയും ചെയ്യും. എന്നിരുന്നാലും കയ്യിൽ പണം ഒട്ടും ഇല്ലാതായപ്പോൾ മനസ്സിൽ അഭിമാനം നീക്കി വച്ചുകൊണ്ട് അദ്ദേഹത്തിൻറെ അടുക്കലേക്ക് ചെന്നു. ആ വീട്ടിൽ ചെന്ന് കേറുമ്പോഴേക്കും ബിരിയാണിയുടെ മണം മൂക്കിലേക്ക് തുഴഞ്ഞു കയറി. അപ്പോൾ ഞാൻ രാവിലെ കഴിച്ച കഞ്ഞിയുടെയും ചമ്മന്തിയുടെയും കാര്യമാണ് ഓർത്തത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.