നിങ്ങൾ താമസിക്കുന്ന വീടിനെ വാസ്തുപരമായി ദോഷങ്ങൾ ഉണ്ടോ എന്നറിയാൻ ഉറപ്പായും ഇത് കാണുക…

നാം ഓരോരുത്തരും വീട് വയ്ക്കുമ്പോൾ വാസ്തുപരമായി ആ സ്ഥലത്തിനും വീടിനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഒരു ആശാരിയെ കൊണ്ട് നോക്കിയിട്ടാണ് വീടുകൾ നിർമിക്കാറ്. എന്നാൽ പലരും ഇത് വിശ്വസിക്കുന്നില്ല. അവർ ഇത്തരത്തിൽ വാസ്തുപരമായി നോക്കുന്നതിന് കളിയാക്കുകയും വിമർശിച്ചും പറയാറുണ്ട്. എന്നാൽ ഇത്തരത്തിൽ വിമർശിക്കുന്നവരുടെ വീടുകൾ പോലും വാസ്തുപരമായി വളരെയധികം നോക്കിയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.

   

ഇത്തരത്തിൽ വാസ്തു തെറ്റായ രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിൽ ആ വീട്ടിൽ പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകുന്നു. ആ വീട്ടിൽ ഒരിക്കലും മനസ്സമാധാനം ഉണ്ടായിരിക്കുകയില്ല. എത്രതന്നെ അധ്വാനിച്ച് പണം സമ്പാദിച്ചാലും പലതരത്തിൽ അവയെല്ലാം നഷ്ടപ്പെട്ടു പോകുന്നതായിരിക്കും. കൂടാതെ അത്തരം വീടുകളിൽ കടം വർദ്ധിക്കുകയും ചെയ്യും. ഈ വീടുകളിൽ താമസിക്കുന്നവർക്ക് എന്നും മാറാരോഗങ്ങൾ ഉണ്ടായിരിക്കും. ഒരു കേടു മാറിയാൽ മറ്റൊരു സൂക്കേട് വന്നുചേരുന്നതായിരിക്കും.

കൂടാതെ ഇത്തരം വീടുകളിൽ ദുർമരണങ്ങൾ സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വാസ്തുപരമായി ഒരു വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് തന്നെയാണ്. വീടുകൾ നിർമ്മിക്കുമ്പോൾ അതിന്റെ ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഓരോ വീടിന്റെയും ദർശനം അതായത് പ്രധാന വാതിലിന് അഭിമുഖമായി നിൽക്കുന്നത് വടക്കുഭാഗത്ത് ആയിരിക്കുന്നത് ഏറെ ശുഭകരമാണ്.

കിഴക്ക് ഭാഗത്തോട്ട് ദർശനം ഉള്ളതും ശുഭകരം തന്നെ. പടിഞ്ഞാറ് ഭാഗമായാലും കുഴപ്പമില്ല. എന്നാൽ തെക്ക് ഭാഗത്ത് ആണ് ദർശനം എങ്കിൽ ഏറെ ദോഷകരമാണ്. വാസ്തു രക്ഷാപ്രകാരം അതിനെ ഒരു പരിഹാരം കാണേണ്ടതു തന്നെയാണ്. ഇത്തരത്തിൽ പരിഹാരം കണ്ടെത്തിയാൽ യാതൊരു കുഴപ്പവും സംഭവിക്കുകയില്ല. എന്നാൽ പ്രധാന വാതിലിന് ഒരിക്കലും കേടുപാടുകൾ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അതുകൊണ്ട് തന്നെ ആ വാതിൽ തുറക്കുമ്പോഴും അടക്കുമ്പോഴും ശബ്ദമുണ്ടാക്കാൻ പാടുകയുമില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.