ഈ കടുത്ത ബ്ലോക്കിലും അച്ഛനോടൊപ്പം ഭയമില്ലാതെ കൊച്ചു മിടുക്കി…

ഇതാ ഒരു അച്ഛനെയും മകളുടെയും കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. ഒരു അച്ഛൻ കടുത്ത ട്രാഫിക് ബ്ലോക്കിലും തന്റെ മകളെ സൈക്കിളിന്റെ പുറകിൽ ഇരുത്തിക്കൊണ്ട് സ്കൂൾ യൂണിഫോമിൽ സ്കൂളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇത് പറയുമ്പോൾ ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ. പല അച്ഛന്മാരും നല്ല ട്രാഫിക് ബ്ലോക്കിലും തങ്ങളുടെ മക്കളെ സൈക്കിളിലും ബൈക്കിലും ഒക്കെയായി സ്കൂളിലേക്ക് കൊണ്ടുപോകാറുണ്ട്.

   

ഇതിലെന്താണ് പുതുമ എന്ന് അധിക്ഷേപിക്കുന്നവരോട് പുതുമ ഉണ്ട് എന്ന് തന്നെ പറയാനായി സാധിക്കും. പുതുമയിലേറെ ഇതിൽ അത്ഭുതമാണ് കലർന്നിരിക്കുന്നത്. കാരണം ആ അച്ഛനെ ഒരു കൈ മാത്രമാണ് ഉള്ളത്. മറുകൈ നഷ്ടപ്പെട്ടിരിക്കുന്ന ഈ അച്ഛൻ തന്റെ വളരെ ചെറിയ കുട്ടിയെ ഒരു കൈകൊണ്ട് സൈക്കിൾ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടിക്കൊണ്ട് മകളെ സ്കൂളിലേക്ക് കൊണ്ടുപോവുകയാണ്. കുഞ്ഞ് അത്രമേൽ വിശ്വാസത്തോടും ആശ്വാസത്തോടും കൂടിയിട്ടാണ് സൈക്കിളിന് പുറകിലായിരിക്കുന്നത്.

ആ കുഞ്ഞിന്റെ മുഖഭാവം കണ്ടാൽ അറിയാം അവൾക്ക് ഒരുപാട് സന്തോഷമുണ്ട് എന്ന്. അവൾ ആദ്യമായിട്ടല്ല സ്കൂളിലേക്ക് പോകുന്നത് എന്ന് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം. സർവ്വസാധാരണമായി അവളുടെ അച്ഛൻ തന്നെയാണ് അവളെ സ്കൂളിലേക്ക് കൊണ്ട് ചെല്ലുന്നത്. ഇതുപോലെ സൈക്കിളിന്റെ പുറകിൽ ഇരുന്ന് ഇതേ രീതിയിലൂടെ തന്നെയാണ് അവൾ എന്നും പോകുന്നത്.

അതുകൊണ്ട് അച്ഛനെ ഒരു കയ്യിൽ സൈക്കിൾ ചവിട്ടാൻ നന്നായി പ്രാവീണ്യമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാനായി സാധിക്കും. ആ സൈക്കിളിന് പുറകിലായി സഞ്ചരിച്ചിരുന്ന ഒരു ഡോക്ടർ ആണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ഈ അച്ഛനും മകളും എവിടെയുള്ളവരാണ് എന്നറിയാനായുള്ള പരക്കംപാച്ചിലിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഒടുക്കം അത് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.