താഴെയുള്ള മകളിൽ നിന്നും അമ്മ അങ്ങനെയൊരു വാക്ക് പ്രതീക്ഷിച്ചിരുന്നില്ല.

അന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ ഉറക്കം വന്നില്ല. കട്ടിലിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞു കിടന്ന് എങ്ങനെയോ നേരം വെളുപ്പിച്ചു. എനിക്ക് ഒരാളെ ഇഷ്ടമാണ്. പെട്ടെന്ന് എല്ലാവരും ഭക്ഷണം കഴിക്കാൻ ചുറ്റും ഇരിക്കുമ്പോൾ അനിയത്തിയാണ് അത് പറഞ്ഞത്. അമ്മ അമ്പരന്നു പോയി. എനിക്ക് ഒരാളെ ഇഷ്ടമാണ് അയാളെ തന്നെ എനിക്ക് വിവാഹം കഴിക്കണമെന്ന്. ആ വിവാഹം നിങ്ങൾ നടത്തി തന്നില്ല എങ്കിൽ ഞാൻ അയാളുടെ കൂടെ ഇറങ്ങിപ്പോകും എന്നും അവൾ പറഞ്ഞു.

   

പൊടുന്നനെ അമ്മയുടെ ചോറ് ഉണ്ടിരുന്ന കൈ അവളുടെ കരണത്ത് വീണതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അമ്മ ചെയ്തതാണ്. എന്നാൽ അവളും ഒട്ടും വിട്ടുകൊടുത്തില്ല അവളുടെ മുൻപിൽ ഇരുന്ന ചോറ് പാത്രം മേശമേൽ നിന്ന് വലിച്ചെറിഞ്ഞ് അവൾ മുറിയിലേക്ക് പോവുകയും വാതിൽ വലിച്ച് അടയ്ക്കുകയും ചെയ്തു. അമ്മയുടെ കണ്ണുകൾ ധാരാളമായി ഒഴുകി. അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് അവൾ പെട്ടെന്ന് പറഞ്ഞതായിരിക്കും അമ്മേ സാരമാക്കേണ്ട എന്ന് അമ്മയോട് പറഞ്ഞു. അച്ഛന്റെ മരണശേഷം ഞങ്ങൾ രണ്ടു പെൺ മക്കളെ വളർത്താനായി അമ്മ ഒരുപാട് പാടുപെട്ടു.

അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടിട്ട് ഞാൻ വളർന്നപ്പോൾ ചെറിയ രീതിയിൽ ട്യൂഷൻ എല്ലാം എടുത്ത് അമ്മയെ സഹായിക്കാനായി തുടങ്ങി. അങ്ങനെ തന്നെയാണ് അനിയത്തിയെ പഠിപ്പിക്കുന്നതും. എനിക്ക് ഒരു ടീച്ചർ ആകാൻ ആയിരുന്നു ഇഷ്ടം. അതുകൊണ്ട് തന്നെ ട്യൂഷനോട് ഒപ്പം തന്നെ പഠനവും നടത്തി. ഒരുവിധത്തിൽ ടീച്ചറായി.

എന്നാൽ എവിടെയും ജോലി ശരിയായിട്ട് ഉണ്ടായിരുന്നില്ല. അങ്ങനെ പതിയെ അനിയത്തിയുടെ മുറിയിലേക്ക് ചെന്നപ്പോൾ അവൾ ദേഷ്യപ്പെട്ടു കൊണ്ട് ഇരിക്കുക തന്നെയായിരുന്നു. അമ്മ അത് പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതല്ലേ മോളെ. നമുക്ക് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞപ്പോഴും അവൾ ഒട്ടും വിട്ടുതരാൻ തയ്യാറായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.