ദേവീക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ അറിയാതിരിക്കരുത്…

നിങ്ങൾ ദേവീക്ഷേത്രത്തിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ദേവി സർവ്വശക്തയാണ്. ഏവരെയും അകമഴിഞ്ഞ് സ്നേഹിക്കുന്നവളും എല്ലാവർക്കും അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്നവളുമാണ് ദേവി. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനടുത്ത് ഒരു ദേവി ക്ഷേത്രം ഉണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും ദേവീക്ഷേത്രദർശനം മുടക്കാതെ നടത്തേണ്ടതാണ്. ഇനി ദേവീക്ഷേത്രത്തിൽ പോയാൽ ഏതെല്ലാം രീതിയിൽ ആണ് പ്രാർത്ഥിക്കേണ്ടത് എന്ന് നിങ്ങൾക്കറിയാമോ. ക്ഷേത്രത്തിൽ പോയി തിരിച്ചു വരുമ്പോൾ പലകാര്യങ്ങളും അനുഷ്ഠിക്കേണ്ടതുണ്ട്.

   

അത് ഇവയെല്ലാം ആണ്. നാം ക്ഷേത്രത്തിൽ പോയി തിരിച്ചുവരുമ്പോൾ ഉറപ്പായും പിന്നീട് ദേവിയെ പുറംതിരിഞ്ഞ് നോക്കരുത്. ക്ഷേത്രത്തിൽ നിന്ന് പ്രാർത്ഥിച്ചു കഴിഞ്ഞ ഇറങ്ങിയാൽ വീട് എത്തുന്നത് വരെ ദേവിയെ തിരിഞ്ഞുനോക്കാതെ പോരണം എന്നതാണ്. കൂടാതെ വരുന്ന വഴിയിൽ കൂട്ടുകാരുടെ വീട്ടിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും സംസാരിക്കാനായി കയറാനും പാടുള്ളതല്ല. നേരെ ആ ചൈതന്യവുമായി നമ്മുടെ വീട്ടിൽ തന്നെ വന്നു കയറേണ്ടതാണ്.

ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പൂവും പ്രസാദവും എല്ലാം നമ്മുടെ പൂജാമുറിയിൽ തന്നെ കൊണ്ടുവന്ന് വയ്ക്കേണ്ടതാണ്. അതോടൊപ്പം തന്നെ ക്ഷേത്രത്തിൽ നാം പോയി പ്രാർത്ഥിക്കുന്നതിന് മുൻപായി ദേവിയോട് ഉള്ള ബീജമന്ത്രം പ്രാർത്ഥിക്കേണ്ടതാണ്. അതിനുശേഷം മാത്രമേ നമ്മുടെ പ്രാർത്ഥനകൾ ദേവിക്ക് മുൻപിൽ കെട്ടഴിച്ചുവിടാൻ ആയി പാടുള്ളതുള്ളൂ. അതുപോലെ തന്നെ നാം ദേവീക്ഷേത്രത്തിൽ ചെന്നാൽ കരഞ്ഞു പ്രാർത്ഥിക്കാൻ പാടുള്ളതല്ല.

ഉറപ്പായും നമ്മൾ പ്രാർത്ഥിക്കുന്നതിനിടയിൽ നമ്മുടെ കണ്ണുകളിൽ ജലം വരുന്നുണ്ട് അല്ലെങ്കിൽ കണ്ണുനീർ വരുന്നുണ്ട് എന്നതിൽ തെറ്റില്ല. എന്നാൽ മനപ്പൂർവം കരഞ്ഞു പ്രാർത്ഥിക്കുന്നത് തെറ്റായ ഒരു കാര്യം തന്നെയാണ്. അതുപോലെ നാം വീട്ടിലെത്തിയാൽ അപ്പോൾ തന്നെ കുളിക്കുന്നതും തെറ്റായ കാര്യമാണ്. ക്ഷേത്രത്തിൽനിന്ന് വന്ന മാത്രയിൽ കയ്യും മുഖവും കഴുകുകയും ചിലരെല്ലാം കുളിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.