ഭക്ഷണത്തിന്റെ വിലയറിയണമെങ്കിൽ ഒരു ദിവസമെങ്കിലും പട്ടിണി കിടക്കണം. അവളുടെ വയറും മനസ്സും നിറയ്ക്കാൻ അത് മതിയായിരുന്നു.

മൂന്നുനേരവും സുഭിക്ഷമായി ഭക്ഷണം കഴിക്കാൻ കിട്ടുന്നത് കൊണ്ട് തന്നെയാണ് നാം ഇന്ന് സന്തോഷത്തോടും കൂടിയും ജീവിക്കുന്നത്. ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് മനുഷ്യൻ അധ്വാനിക്കുന്നത് എന്നാണ് പലപ്പോഴും പറയാറുള്ളത്. എന്നാൽ നമ്മുടെ ജീവിതത്തിൽ നിന്നും ഈ വാക്യങ്ങളുടെ പരിപൂർണ്ണത കണ്ടെത്താനാകില്ല. സുഭിക്ഷമായി ജീവിക്കുമ്പോൾ ഒരിക്കലും ഒരു നേരത്തെ അന്നത്തിന്റെ വില എന്താണെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കില്ല. തെരുവിൽ നടക്കുന്ന.

   

കുഞ്ഞുമക്കളുടെ വയറും മുഖവും കണ്ടാലറിയാം എത്രയോ ദിവസങ്ങൾ പട്ടിണി കിടന്നാണ് അവർ ജീവിക്കുന്നത് എന്നത്. സൂപ്പർ മാർക്കറ്റുകളുടെയും ഹോട്ടലുകളുടെയും മുന്നിൽ നിന്ന് ചെറിയ കുട്ടികൾ വിശന്നു വലഞ്ഞ അല്പം എന്തെങ്കിലും ഭക്ഷിക്കാൻ കിട്ടുമോ എന്ന് നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ടാകും. പലപ്പോഴും നാം ആ കാഴ്ചകളെ മനപ്പൂർവമായി അവഗണിക്കാറാണ് ഉള്ളത്.

ഒരു നേരത്തെ ഭക്ഷണം എങ്കിലും അവർക്ക് വാങ്ങി കൊടുക്കുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷവും മുഖത്തുണ്ടാകുന്ന പുഞ്ചിരിയും നമ്മുടെ മനസ്സിനെയും ഒരുപാട് തണുപ്പിക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കി എപ്പോഴെങ്കിലും നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഒരുപാട് സന്തോഷം ഇതിലൂടെ ലഭിക്കും.

സൂപ്പർ മാർക്കറ്റുകളുടെയും വലിയ ഷോപ്പിംഗ് മാളുകളുടെയും പുറമേ ചില്ലുകൂടിനുള്ളിൽ അകത്തെ ഭക്ഷണം എത്തിനോക്കുന്ന കുട്ടികളാണ് തെരുവിൽ മിക്കവാറും കാണപ്പെടുന്നത്. മനസ്സിൽ അല്പമെങ്കിലും നന്മയുള്ള ആളുകളാണ് നാം എങ്കിൽ തീർച്ചയായും ഈ കാഴ്ചകളെ കാണാതെ പോകരുത്. സാധിക്കുന്ന വിധത്തിൽ അവർക്ക് ഭക്ഷണം വാങ്ങി കൊടുക്കുകയോ സഹായിക്കുകയോ ചെയ്താൽ അതിന്റെ നന്മ നിങ്ങൾക്ക് എന്നും ഉണ്ടാകും.