ഈ മുതുമുത്തശ്ശിയുടെ ചിരി കണ്ടാൽ എല്ലാം മറന്നൊന്ന് ഇരുന്നു പോകും…

ഇന്നത്തെ കാലത്തെ മക്കൾക്ക് പ്രായമുള്ള ആളുകളെ കാണാൻ ഇഷ്ടമല്ല. നമ്മുടെ വീട്ടിലുള്ള പ്രായം ചെന്നവരെ അനാഥാലയങ്ങളിൽ അല്ലെങ്കിൽ വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്നു തള്ളുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ കണ്ടുവരുന്നത്. ഈ കാലഘട്ടത്തിലും തങ്ങളുടെ പേരക്കുഞ്ഞുങ്ങളോട് ആ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും ഒരുപാട് ഇഷ്ടമാണ്. തങ്ങളുടെ പേരക്കുഞ്ഞുങ്ങളെ ഒരു നോക്ക് കണ്ടിട്ട് കണ്ണടച്ചാൽ മതി എന്ന് പറയുന്ന മുത്തശ്ശന്മാരും മുത്തശ്ശന്മാരും നമ്മൾക്കിടയിൽ ഇന്നുമുണ്ട്.

   

എന്നാൽ ആ പേരക്കുഞ്ഞുങ്ങളുടെ ജന്മത്തോടുകൂടി തങ്ങൾ വീട്ടിൽ ഒറ്റപ്പെട്ടു പോവുകയും തങ്ങളെ വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കുകയും ചെയ്യുമെന്ന വസ്തുത അവർ ഒരിക്കലും അറിയുന്നില്ല. എന്നാൽ എല്ലാവരും ഇതുപോലെയല്ല. തങ്ങളുടെ മുത്തശ്ശന്മാരെയും മുത്തശ്ശന്മാരെയും ഒരുപാട് സ്നേഹിക്കുന്നവരും ഉണ്ട്. ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. ഒരു മുതുമുതശ്ശി തന്റെ മൂന്നാം തലമുറയിൽ പെട്ട കുഞ്ഞിനെ കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ആ കുഞ്ഞിന്റെ ചിരി കാണുമ്പോൾ ആ മുത്തശ്ശിയും പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്. മുത്തശ്ശിയുടെ നിഷ്കളങ്കമായി ചിരിയും ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയും ഒരുപോലെയാണ് നമുക്ക് കാണുന്നവർ ഏവർക്കും തോന്നുന്നത്. ആ മുത്തശ്ശി തന്റെ പേരക്കുഞ്ഞിനെ മടിയിൽ ഇരുത്തിക്കൊണ്ട് പാട്ടുപാടി ഉറക്കുകയാണ് ചെയ്യുന്നത്. തനിക്ക് ആവുന്ന വിധത്തിൽ എല്ലാം മുത്തശ്ശി പഴയ പാട്ട് പാടുന്നുണ്ട്.

ആ കുഞ്ഞ് അത് കേട്ട് സന്തോഷിക്കുകയും ചിരിക്കുകയും പതിയെ മയക്കത്തിലേക്ക് പോവുകയും ചെയ്യുന്നുണ്ട്. ആ കുഞ്ഞിന്റെ ചിരി കാണുമ്പോൾ ആ മുത്തശ്ശിയുടെ മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടാകുന്നു. മുത്തശ്ശിയും കുഞ്ഞിനൊപ്പം ചിരിക്കുന്നു കളിക്കുന്നു. മുത്തശ്ശിയുടെ ഇനിയങ്ങോട്ടുള്ള കാലത്തെല്ലാം വളരെയധികം ഓർക്കാനും സന്തോഷിക്കാനും ഈ നിമിഷങ്ങൾ മാത്രം മതി എന്ന് നമുക്ക് ഏവർക്കും മനസ്സിലാക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.