മനുഷ്യത്വമുള്ള ആ ന്യായാധിപന്റെ വിധി കേട്ടാൽ നിങ്ങൾ ഉറപ്പായും കരഞ്ഞു പോകും…

അമേരിക്കയിലെ ഒരു ബേക്കറിയിൽ നിന്ന് വെറും 15 വയസ്സ് മാത്രം പ്രായം വരുന്ന ഒരു ആൺകുട്ടി എന്തോ ഒരു മോഷണം നടത്തി. അതിനെ തുടർന്ന് ആ ബേക്കറി അധികൃതർ ആ കുട്ടിയെ പിടിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ആ കുട്ടിയോട് നീ എന്താണ് അവിടെനിന്ന് മോഷ്ടിച്ചത് എന്ന് ചോദിച്ചു. അവൻ പറഞ്ഞു ഞാൻ ബ്രഡും ചീസും മോഷ്ടിച്ചു എന്ന്. അദ്ദേഹം അവനോട് ചോദിച്ചു എന്തുകൊണ്ടാണ് നീ ബ്രഡും ചീസും മോഷ്ടിച്ചത് എന്ന്.

   

അവൻ പറഞ്ഞു വിശന്നിട്ടാണ് ഞാൻ ബ്രഡ് മോഷ്ടിച്ചത് എന്ന്. നിനക്ക് ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് അവനോട് ചോദിച്ചപ്പോൾ 50 ഓളം പേരോട് ഞാൻ ചോദിച്ചു എന്നിട്ടും ആരും എനിക്ക് ഒന്നും തന്നില്ല എന്ന് അവൻ മറുപടി പറഞ്ഞു. എനിക്ക് ഒരു അമ്മ മാത്രമേയുള്ളൂ. ആ അമ്മ സുഖമില്ലാതെ കിടപ്പിലാണ്. അമ്മയ്ക്ക് കഴിക്കാൻ ആയിട്ടാണ് ഞാൻ ബ്രഡ് മോഷ്ടിച്ചത് എന്ന് അവൻ അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹത്തിന് അവന്റെ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സങ്കടം തോന്നി. നിനക്ക് എന്തെങ്കിലും ജോലി ചെയ്തു കൂടെ എന്ന് അദ്ദേഹം അവനോട് ചോദിച്ചു. ഒരു കാർ വാഷ് കടയിൽ എനിക്ക് ജോലിയുണ്ടായിരുന്നു പക്ഷേ എൻറെ അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് അവധി എടുത്തപ്പോൾ അവിടെ നിന്ന് എന്നെ പുറത്താക്കി. അതുകൊണ്ട് ഇപ്പോൾ വിശപ്പടക്കാൻ യാതൊരു മാർഗ്ഗവുമില്ല.

എന്ന് അവനവരോട് പറഞ്ഞു. അത് കേട്ട് അദ്ദേഹം പറഞ്ഞു ഈ മോഷണം നടത്തിയെങ്കിൽ നാം ഓരോരുത്തരും കുറ്റക്കാരാണ്. ഇവനെ തൊഴിൽ നൽകാത്തവരും അവൻ വിശന്ന് വലഞ്ഞ നടന്നിട്ട് വിശപ്പ് മാറ്റാൻ കഴിയാത്ത നാമോരോരുത്തരും കുറ്റക്കാരാണ്. ഞാനും കുറ്റക്കാരനാണ്. അതുകൊണ്ട് എല്ലാവരും 10 ഡോളർ വീതം പിഴ അടയ്ക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.