ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് മുന്നോട്ട് കുതിച്ചുയരാൻ സാധിക്കും എന്ന് തെളിയിച്ച പെൺകുട്ടി.

ഓരോ വ്യക്തികളുടെയും സ്വഭാവവും ആത്മവിശ്വാസവും വ്യത്യസ്തമാണ്. അത്തരത്തിൽ നമുക്ക് ഒരു രോഗം ഉണ്ടെങ്കിൽ അല്ലെങ്കിൽ ഒരു രോഗ സൂചനയുണ്ടെങ്കിൽ നാം എല്ലാവരും ഭയപ്പെട്ട് ഇരിക്കുകയാണ് ചെയ്യാറ്. പിന്നീട് ഏതൊരു കാര്യവും ചെയ്യാനായിട്ടുള്ള ആത്മവിശ്വാസം നമുക്ക് നഷ്ടപ്പെട്ട് പോകുന്നു. പേടി നമ്മുടെ കൂടെയുണ്ടെങ്കിൽ നാം എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞ ഒരു പ്രത്യേക ക്യാരക്ടർ ആയി മാറുകയാണ് ചെയ്യാറ്. അത്തരത്തിൽ പല വ്യക്തികളും ഉൾവലിഞ്ഞു പോകാറുണ്ട്. നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ആത്മവിശ്വാസക്കുറവ് കൊണ്ട് ചെയ്യാതിരിക്കാറുണ്ട്.

   

അങ്ങനെ ഒരു കലോത്സവ വേദിയിൽ തൻറെ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രം മുന്നേറിയ പെൺകുട്ടിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ആ കുട്ടിയുടെ കാലിനെ വല്ലാത്ത വേദനയാണ്. എന്നാൽ ആ കുട്ടി നൃത്തത്തെ വളരെയധികം സ്നേഹിച്ചിരുന്നു. എന്തെല്ലാം പ്രതിസന്ധികൾ വന്നാലും പ്രാക്ടീസ് മുടക്കാൻ ആ കുട്ടി തയ്യാറായിരുന്നില്ല. അവൾക്ക് നൃത്തം എന്നത് ഒരു സ്വപ്നമായിരുന്നു. അവളുടെ ആഗ്രഹമായിരുന്നു. ആഗ്രഹസഫലികരണമായിരുന്നു.

അതുകൊണ്ട് തന്നെ എന്തെല്ലാം പ്രതിസന്ധികൾ അവളുടെ മുൻപിൽ വന്നാലും അവൾ അതെല്ലാം കണ്ണടച്ച് തള്ളിക്കളയും ആയിരുന്നു. കാരണം അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് നൃത്തം തന്നെയായിരുന്നു. ആ നൃത്തത്തിനു വേണ്ടി അവളുടെ ശാരീരിക ബുദ്ധിമുട്ടുകൾ പോലും വകവയ്ക്കാതെ നൃത്തത്തിനു വേണ്ടി മാത്രം പരിശ്രമിച്ച് ഒടുവിൽ വിജയം കൈവരിച്ച പെൺകുട്ടിയാണ് അവൾ. അവളുടെ കാലിൻറെ ലഗ്മെന്റിന് പ്രോബ്ലം ഉണ്ട്. അതുകൊണ്ടുതന്നെ ഡോക്ടർ പ്രാക്ടീസ് ചെയ്യരുതെന്നും കാലിനെ നല്ല റസ്റ്റ് കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കാലിൽ ഒരു ബാൻഡേജ് ചുറ്റികൊണ്ട് കലോത്സവ വേദിയെ ഇളക്കിമറിച്ച് അവൾ നൃത്തം ചെയ്യാനായി എത്തുകയാണ്. കുച്ചുപ്പിടി ആയിരുന്നു അവളുടെ മെയിൻ ഐറ്റം. കൂടാതെ ഗ്രൂപ്പ് ഡാൻസും ഉണ്ടായിരുന്നു. ഗ്രൂപ്പ് ഡാൻസിൽ അവൾ എ ഗ്രേഡ് നേടിയിരുന്നു. എന്നാൽ അവൾ പറയുന്നത് അവളെപ്പോലെ കാലിനു വയ്യാത്ത കുട്ടികൾ വേറെയും ഉണ്ടായിരുന്നു എന്നാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.