നിങ്ങൾ വീട്ടിൽ വിളക്ക് വയ്ക്കുന്ന സ്ത്രീകൾ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ…

ഭാരതീയ സംസ്കാരം അനുസരിച്ചും ഹൈന്ദവ പാരമ്പര്യം പിന്തുടർന്നുകൊണ്ടും ഹൈന്ദവ കുടുംബങ്ങളിൽ രാവിലെയും വൈകിട്ടും സ്ത്രീകൾ വിളക്ക് വയ്ക്കാറുണ്ട്. ഇത്തരത്തിൽ വിളക്ക് വെക്കുമ്പോൾ ഐശ്വര്യം വീടുകളിലേക്ക് വന്നുചേരും എന്നതാണ് പറയപ്പെടുന്നത്. വീടുകളിൽ താമസിക്കുന്ന ഓരോ വ്യക്തിക്കും അതുവഴി പോസിറ്റീവ് എനർജി ലഭിക്കുന്നു. ഇനി എങ്ങനെയാണ് വിളക്ക് കൊളുത്തേണ്ടത് എന്നല്ലേ. കുളിച്ച് വൃത്തിയോടും ശുദ്ധിയോടും കൂടി വേണം സ്ത്രീകൾ വിളക്ക് കൊളുത്താൻ.

   

സ്വയം ശരീരം വൃത്തിയാക്കുന്നതിനോടൊപ്പം വീടും അടിച്ചുവാരി തുടച്ച് വൃത്തിയാക്കി വേണം വിളക്ക് കൊളുത്താൻ തയ്യാറെടുക്കേണ്ടത്. വിളക്കിനും കുറച്ച് തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്. വിളക്ക് കഴുകി തുടച്ച് ജലാംശം എല്ലാം തുടച്ചു വൃത്തിയാക്കി അതിൽ എണ്ണയോ നെയ്യോ ഒഴിച്ച് രണ്ടു തിരിയോ ഒരു തിരിയോ അല്ലെങ്കിൽ അഞ്ചു തിരിയോ വിശേഷാൽ ദിവസങ്ങളിൽ ഇട്ട് വേണം കത്തിക്കാൻ.

അതിനായി തയ്യാറെടുത്ത് വിളക്ക് കൊളുത്തിയതിനുശേഷം വീട്ടിൽ അലക്കുക എന്നത് ഒരിക്കലും പാടില്ലാത്ത ഒരു കാര്യം തന്നെയാണ്. അലക്കിയതിന് ശേഷമുള്ള മലിന ജലം വീട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കി വിടാൻ പാടുള്ളതല്ല. കൂടാതെ വിളക്ക് കൊളുത്തിയതിനുശേഷം അടുക്കളയിൽ പാത്രങ്ങൾ ഉച്ചത്തിൽ ഉപയോഗിക്കുന്നത് വളരെ തെറ്റായ ഒരു കാര്യം തന്നെയാണ്. പാത്രങ്ങൾ മാത്രമല്ല വീട്ടിലുള്ള വ്യക്തികൾ തമ്മിലും അധികം ശബ്ദത്തിൽ ഉള്ള സംസാരം.

പാടുള്ളതല്ല. ഹൈന്ദവ പാരമ്പര്യം അനുസരിച്ച് ഓരോ വീടുകളിലും ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ ഉണ്ടാക്കുന്നത് സ്ത്രീകൾ തന്നെയാണ്. അതുകൊണ്ട് ഓരോ വീട്ടിലെയും സ്ത്രീകൾക്ക് വലിയ സ്ഥാനം തന്നെയാണുള്ളത്. സ്ത്രീകൾ ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ അവരുടെ ഭർത്താക്കന്മാർ അവർക്ക് സഹായത്തിന് ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്ന സ്ത്രീകൾ പണ്ടുകാലം മുതൽക്ക് തന്നെ തൊഴിൽ മേഖലയിലും ശോഭിച്ചിരുന്നവരാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.